നിങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല;ഇന്ത്യൻ ടീം മാനേജ്മെൻ്റിനെതിരെ രൂക്ഷ വിമർശനവുമായി ഹർഷ ഭോഗ്ലെ

images 2022 12 05T120559.165

ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ പന്തിന് പകരം രാഹുലിനെ ആയിരുന്നു വിക്കറ്റ് കീപ്പറായി ഇറക്കിയത്. ഇപ്പോഴിതാ ഈ തീരുമാനം ഉണ്ടാക്കിയ ആശയക്കുഴപ്പത്തെ കുറിച്ച് സംസാരിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കമൻ്റേറ്ററായ ഹർഷ ഭോഗ്ലെ. ഏകദിന ലോകകപ്പിന് ഇനി ആകെ ഒരു വർഷം ദൂരം മാത്രമാണുള്ളത്.

അവസരം ലഭിക്കുവാനായി വിക്കറ്റ് കീപ്പർമാർ പുറത്ത് കാത്തു നിൽക്കുമ്പോൾ എന്തിനാണ് ഇത്തരത്തിൽ ഒരു നീക്കം നടത്തിയത് എന്നാണ് ഹർഷ ഭോഗ്ലേ ചോദ്യം ചെയ്യുന്നത്. “പന്തിനെ ടീമിൽ നിന്നും മാറ്റി.സഞ്ജു ആണെങ്കിൽ ഇന്ത്യയിലാണ്. അവസരം കാത്ത് വിക്കറ്റ് കീപ്പർമാർ പുറത്ത് കാത്തു നിൽക്കുമ്പോൾ രാഹുലിനെ കീപ്പറായിരുന്നു വീണ്ടും തിരഞ്ഞെടുത്തിരിക്കുന്നു.

images 2022 12 05T120629.706

ഇഷാൻ കിഷൻ ടീമിൽ ഉണ്ട്. അത് നമ്മൾ ഓർക്കണം. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. രാഹുലിനെയാണ് ഇന്ത്യ ലോകകപ്പിൽ വിക്കറ്റ് കീപ്പർ ആക്കുവാൻ ഉദ്ദേശിക്കുന്നത് എങ്കിൽ,ഇനി അങ്ങോട്ട് ഉള്ള എല്ലാ മത്സരങ്ങളിലും അവനെ വിക്കറ്റ് കീപ്പർ ആയി കളിപ്പിക്കണം.ഇന്ത്യൻ പ്രീമിയർ ലീഗിലും അവനെ ആ.സ്ഥാനത്ത് മാത്രമാണ് കളിപ്പിക്കുവാൻ പാടുള്ളൂ.”- അദ്ദേഹം പറഞ്ഞു.

See also  "ഐപിഎല്ലിൽ കളിച്ചിട്ട് മുസ്തഫിസൂറിന് ഒന്നും കിട്ടാനില്ല. അവനെ തിരിച്ചു വിളിക്കുന്നു"- തീരുമാനവുമായി ബിസിബി.
images 2022 12 05T120621.309

ഏകദിന പരമ്പരയിൽ ആദ്യം പന്തിനെ ഉൾപ്പെടുത്തിയിരുന്നു. പിന്നീട് പരമ്പര തുടങ്ങുന്നതിന് കുറച്ച് മുൻപ് മെഡിക്കൽ ബോർഡുമായി ഉള്ള ചർച്ചയ്ക്ക് ശേഷം താരത്തെ ടീമിൽ നിന്നും ഒഴിവാക്കുകയായിരുന്നു. പന്തിന് പകരക്കാരനെ ബംഗ്ലാദേശിലേക്ക് അയക്കില്ല എന്ന് ബി.സി.സി.ഐ അറിയിച്ചു. അതേസമയം ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തി ബംഗ്ലാദേശ് പരമ്പരയിൽ ഇപ്പോൾ മുന്നിലാണ്.

Scroll to Top