ഈ തോൽവി അവൻ താങ്ങില്ല:കോഹ്ലിക്ക് ഇത് കരിയറിലെ വലിയ വേദന -തുറന്ന് പറഞ്ഞ് മുൻ താരം

lt10dvc8 virat kohli sad

ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ആദ്യമായി സംഘടിപ്പിച്ച ടെസ്റ്റ് ലോകകപ്പ് കിരീടം ന്യൂസിലാൻഡ് ടീം കരസ്ഥമാക്കി. ഇന്നലെ സതാംപ്ടണിൽ അവസാനിച്ച പ്രഥമ ടെസ്റ്റ് ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിനെ എട്ട് വിക്കറ്റിന് തകർത്ത് കിവീസ് സംഘം ഏറെ നാളത്തെ കിരീട വരൾച്ചക്ക് അന്ത്യം കുറിച്ചു. വീണ്ടും ഒരിക്കൽ കൂടി ഐസിസി ടൂർണമെന്റ് ഫൈനലിൽ കാലിറടിയ ഇന്ത്യൻ ടീമിനും ആരാധകർക്കും ഒരിക്കലും ചിന്തിക്കാൻ പോലും കഴിയാത്ത തോൽവിയാണ് നേരിടേണ്ടി വന്നത്.തുല്യ ശക്തികളുടെ പോരാട്ടമെന്ന് എല്ലാവരും വിശേഷിപ്പിച്ച ഫൈനലിൽ സമസ്‌ത മേഖലയിലും കിവീസ് ടീമിന്റെ സമ്പൂർണ്ണ ആധിപത്യം സംഭവിച്ചപ്പോൾ ഇന്ത്യൻ ടീമിന് പിടിച്ച് നിൽക്കുവാൻ സാധിച്ചില്ല.

എന്നാൽ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് നിരക്ക് എതിരെ ശക്തമായ വിമർശനം ഉന്നയിക്കുകയാണ് മുൻ താരങ്ങളും പ്രമുഖരായ ക്രിക്കറ്റ്‌ കമന്റേറ്റർമാരും.ഇന്ത്യൻ ബാറ്റിംഗ് നിര ഇത്രത്തോളം മോശമായ ഒരു പ്രകടനം കാഴ്ചവെക്കുമെന്ന് താൻ ഒരിക്കലും കരുതിയില്ലായെന്ന് പറഞ്ഞ മുൻ ഇന്ത്യൻ ഇതിഹാസ ഓപ്പണർ ഗവാസ്‌ക്കറിന് പിന്നാലെ നായകൻ കോഹ്ലിയെ കുറിച്ച് ഇപ്പോൾ പരാമർശിക്കുകയാണ് പ്രമുഖ ക്രിക്കറ്റ്‌ നിരീക്ഷകനും കമന്റേറ്ററുമായ ഹർഷ ഭോഗ്ലെ ടെസ്റ്റ് ക്രിക്കറ്റിനെ ഏറെ സ്നേഹിക്കുന്ന കോഹ്ലിയെ പോലെ ഒരു നായകൻ ഒരിക്കലും ടീമിന്റെ ഈ ദയനീയ തോൽവി അതും ഫൈനലിൽ വളരെ വിഷമത്തോടെയാകും കാണുകയെന്നും ഹർഷ വിശദമാക്കി.

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.

“ടെസ്റ്റ് ക്രിക്കറ്റ് കളിക്കുവാൻ ഏറെ ആഗ്രഹം കാണിക്കുന്ന താരമാണ് കോഹ്ലി മൂന്ന് ഫോർമാറ്റിലും കോഹ്ലി ടീമിന്റെ ക്യാപ്റ്റനാണ്. പക്ഷേ ടെസ്റ്റ് ക്രിക്കറ്റിന് അദ്ദേഹം നൽകുന്ന പ്രാധാന്യം വളരെ വലുതാണെന്ന് നമുക്ക് എല്ലാം അറിയാം. അദ്ദേഹം അത്രമേൽ ടെസ്റ്റ് ഫോർമാറ്റിനെ സ്നേഹിക്കുന്നു. അതിനാൽ തന്നെ ടെസ്റ്റ് ലോകകപ്പ് കിരീടം അദ്ദേഹം മറ്റ് ഏത് ലോക കിരീടതേക്കാളും ആഗ്രഹിച്ച് കാണും.ഈ തോൽവി കോഹ്ലിയെ പോലെ ഒരു താരത്തിന് താങ്ങാവുന്നതിലും ഏറെ അപ്പുറമാണെന്നും ഞാൻ വിശ്വസിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഇനിയും വളരെയേറെ ഉയരങ്ങൾ ഈ ടീമിന് സ്വന്തമാക്കുവാൻ കഴിയുമെന്നാണ് എന്റെ വിശ്വാസം”ഹർഷ ഭോഗ്ലെ അഭിപ്രായം വിശദീകരിച്ചു.

Scroll to Top