ഞങ്ങൾ അതിനു വേണ്ടി ഒരുങ്ങിയിരുന്നു. എന്നാൽ അതിൻ്റെ ആവശ്യം വരില്ല എന്ന് അദ്ദേഹം പറഞ്ഞു. വെളിപ്പെടുത്തലുമായി ഹർദിക് പാണ്ഡ്യ.

images 2022 04 28T151737.542

ഇന്നലെയായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദ് ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം. മത്സരത്തിൽ ഹൈദരാബാദ് ഉയർത്തിയ 196 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം മത്സരത്തിലെ അവസാന ഓവറിലെ അവസാന പന്തിൽ മാർക്കോസ് ജാൻസനെ റാഷിദ് ഖാൻ സിക്സർ പറത്തി ഗുജറാത്ത് ഏഴാം വിജയം നേടി.

അവസാന ഓവറിൽ 22 റൺസ് ആയിരുന്നു ഗുജറാത്തിന് ജയിക്കാൻ വേണ്ടത്. നാല് സിക്സറുകൾ ആണ് റാഷിദ് ഖാനും തെവാത്തിയയും അവസാന ഓവറിൽ നേടിയത്. ഇപ്പോഴിതാ മത്സരത്തിൽ തങ്ങൾ സൂപ്പർ ഓവർ എറിയാൻ ഒരുങ്ങിയിരുന്നു എന്നും, എന്നാൽ തങ്ങളോട് അതിൻ്റെ ആവശ്യം വരില്ലെന്ന് കോച്ച് ആശിഷ് നെഹ്റ പറഞ്ഞു എന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഹർദിക് പാണ്ഡ്യ.

images 2022 04 28T151741.795

“നിഷ്പക്ഷ മനസ്സോടെ മത്സരം കാണുന്ന മാനസികാവസ്ഥയിലേക്ക് ഞാൻ എത്തിക്കഴിഞ്ഞു. വലിയ സന്തോഷമില്ല, വലിയ സങ്കടവും. കാരണം എന്റെ പെരുമാറ്റം ടീം ഡഗ് ഔട്ടിനെ സ്വാധീനിക്കും.
ഹൈദരാബാദിനെതിരെ സുപ്പർ ഓവറിനായി തയാറെടുക്കുകയായിരുന്നു ഞാൻ.

images 2022 04 28T151732.027

അപ്പോൾ പരിശീലകൻ ആശിഷ് ഭായ് എന്നോട് പറഞ്ഞു, നിൽക്ക്, അതിന്റെയൊന്നും ആവശ്യം വരില്ല, ഇതു നമ്മൾ ഇവിടെത്തന്നെ തീർക്കും എന്ന്.അവസാന പന്തിനു മുൻപു നീ തൈ പാഡ് തിരിച്ചയച്ചതോടെയാണ് 2 റൺസ് ഓടിയെടുത്ത് സമനിലയ്ക്കായി ശ്രമിച്ചേക്കുമെന്നു കരുതിയത്.-” തെവാത്തിയയെ നോക്കി ഹാർദിക് പറഞ്ഞു. ‌” 2 റൺസ് ഓടിയെടുക്കാനാണ് തൈ പാഡ് മാറ്റിയത്, പക്ഷേ, അതിന്റെ ആവശ്യം വന്നില്ല. റാഷിദ് ഭായി സിക്സറടിച്ച് കളി തീര്‍ത്തു. ” തെവാട്ടിയ മറുപടി പറഞ്ഞു

See also  ജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.
Scroll to Top