എന്‍റെ ലക്ഷ്യം ❝ഇന്ത്യക്കായി ലോകകപ്പ്❞ ; ഹാര്‍ദ്ദിക്ക് പാണ്ട്യ

Hardik pandya and wife with ipl trophy

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഫൈനല്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സ് കിരീടം നേടുമ്പോള്‍ മുന്നില്‍ നിന്നും നയിച്ചത് ഹാര്‍ദ്ദിക്ക് പാണ്ട്യയായിരുന്നു. ബോളിംഗില്‍ സഞ്ചു സാംസണ്‍, ജോസ് ബട്ട്ലര്‍, ഹെറ്റ്മെയര്‍ എന്നിവരുടെ വിക്കറ്റെടുത്ത ഗുജറാത്ത് ക്യാപ്റ്റന്‍, ബാറ്റിംഗില്‍ 30 പന്തില്‍ 34 റണ്‍സ് നേടി. ഹാര്‍ദ്ദിക്ക് പാണ്ട്യയാണ് കളിയിലെ താരം.

തന്‍റെ അഞ്ചാം കിരീടമാണ് ഹര്‍ദ്ദിക്ക് പാണ്ട്യ നേടിയത്. മുംബൈ ഇന്ത്യന്‍സിനൊപ്പം 4 കിരീടം നേടിയ താരം അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്തിനായി കിരീടം നേടി. ഹാര്‍ദ്ദിക്കിന്‍റെ അടുത്ത ലക്ഷ്യവും കപ്പ് തന്നെയാണ്. പക്ഷേ ഇന്ത്യന്‍ ജേഴ്സിയിലാണ് മാത്രം.

hardik gt captain

❝എന്തൊക്കെ സംഭവിച്ചാലും ഇന്ത്യക്കായി ലോകകപ്പ് വിജയിക്കുക എന്നാതാണ് എന്‍റെ ലക്ഷ്യം. എന്‍റെ കൈയ്യിലുള്ളതെല്ലാം തരാന്‍ ഞാന്‍ തയ്യാറാണ്. ടീമിനെ മുന്നില്‍ നിര്‍ത്തുന്ന താരമാണ് ഞാന്‍. ഞാൻ എത്ര കളികൾ കളിച്ചിട്ടുണ്ടെങ്കിലും ഇന്ത്യക്ക് വേണ്ടി കളിക്കുക എന്നത് എല്ലായ്പ്പോഴും ഒരു സ്വപ്നമാണ്. രാജ്യത്തെ പ്രതിനിധീകരിക്കുന്നത് എനിക്ക് എല്ലായ്പ്പോഴും സന്തോഷകരമാണ്. എനിക്ക് ലഭിച്ച സ്നേഹവും പിന്തുണയും ഇന്ത്യൻ ടീമിൽ നിന്ന് മാത്രമാണ്. എനിക്ക് ലോകകപ്പ് നേടണം എന്നതാണ് ലക്ഷ്യം ❞ ഹാര്‍ദ്ദിക്ക് പാണ്ട്യ പറഞ്ഞു.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.
ad4d21db 3de9 4f7a 914d dc52a6995dab

ടൂര്‍ണമെന്‍റില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഹാര്‍ദ്ദിക്ക് പാണ്ട്യ നടത്തിയത്. 15 മത്സരങ്ങളില്‍ നിന്നായി 487 റണ്‍സും 8 വിക്കറ്റും നേടി. ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനം സൗത്താഫ്രിക്കന്‍ പരമ്പരക്കുള്ള ടി20 ടീമിലും സ്ഥാനം നേടികൊടുത്തു.

Scroll to Top