തകര്‍പ്പന്‍ നേട്ടവുമായി ഹര്‍ദ്ദിക്ക് പാണ്ട്യ. റെക്കോഡിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം

ഐസിസി ടി20 ലോകകപ്പിലെ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ വിജയിക്കുമ്പോള്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും ഓള്‍റൗണ്ട് പ്രകടനമാണ് ഹര്‍ദ്ദിക്ക് പാണ്ട്യ നടത്തിയത്.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍റെ 3 വിക്കറ്റുകളാണ് ഹര്‍ദ്ദിക്ക് വീഴ്ത്തിയത്. പാക്കിസ്ഥാന്‍റെ മധ്യനിരയെ വീഴ്ത്തിയത് ഹര്‍ദ്ദിക്കായിരുന്നു. ഷഡബ് ഖാന്‍, ഹെയ്ഡര്‍ അലി, മുഹമ്മദ് നവാസ് എന്നിവരായിരുന്നു ഹാര്‍ദ്ദിക്കിന്‍റെ ഇരകള്‍. നാലോവറില്‍ 30 റണ്‍സ് വഴങ്ങിയായിരുന്നു ഇന്ത്യന്‍ ഓള്‍റൗണ്ടറുടെ ഈ ബോളിംഗ് പ്രകടനം.

FfweNuaXoAE42c

ബാറ്റിംഗില്‍ വിരാട് കോഹ്ലിക്ക് മികച്ച പിന്തുണയാണ് നല്‍കിയത്. 37 പന്തില്‍ 1 ഫോറും 2 സിക്സും ഉള്‍പ്പെടെ 40 റണ്‍സാണ് ഹര്‍ദ്ദിക്ക് നേടിയത്.

മത്സരത്തില്‍ ടി20 കരിയറില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ഹര്‍ദ്ദിക്കിനു കഴിഞ്ഞു. ഇതോടെ 1000 റണ്‍സും 50 വിക്കറ്റും നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറി. തന്‍റെ 74ാം മത്സരത്തിലാണ് ഹര്‍ദ്ദിക്കിന്‍റെ ഈ നേട്ടം. 457 റണ്‍സും 51 വിക്കറ്റുമുള്ള ജഡേജയാണ് പിന്നില്‍