ഷമിയോട് കലിപ്പായി ഹാർദിക്ക് പാണ്ട്യ : വിമർശനവുമായി സോഷ്യൽ മീഡിയ

ഐപിൽ പതിനഞ്ചാം സീസണിൽ ഒരിക്കൽ കൂടി വിജയവഴിയിൽ ഉദിച്ചുയർന്ന് ഹൈദരാബാദ് ടീം. ഇന്നലെ നടന്ന അത്യന്തം വാശിയേറിയ മത്സരത്തിൽ ഗുജറാത്തിനെ 8 വിക്കറ്റിനാണ് വില്യംസണും ടീമും പരാജയപെടുത്തിയത്. സീസണിൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ലാത്ത ടീമെന്നുള്ള നേട്ടമാണ് ഇന്നലെ ഹാർദിക്ക് പാണ്ട്യക്കും സംഘത്തിനും നഷ്ടമായത്.

അതേസമയം ഇന്നലത്തെ മത്സരത്തിൽ അടക്കം ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങിയ ക്യാപ്റ്റന്‍റെ പ്രകടനം കയ്യടികൾ നേടി. ബാറ്റിങ്ങിൽ അർദ് സെഞ്ച്വറി പിന്നിട്ട താരം ബൗളിങ്ങിലും മുന്നിട്ട് നിന്നു. കൂടാതെ ഐപിൽ ക്രിക്കറ്റിൽ 100 സിക്സ് എന്നുള്ള അപൂർവ്വ റെക്കോർഡിനും ഹാർദിക് പാണ്ട്യ അവകാശിയായി.

എന്നാൽ ഇന്നലെ ഗുജറാത്തിന്റെ ഫീൽഡിങ് സമയത്ത് എല്ലാം വളരെ ദേഷ്യത്തിൽ കാണപ്പെട്ട ഹാർദിക്ക് പാണ്ട്യ സഹതാരങ്ങളെ അടക്കം വഴക്ക് പറയുന്നത് നിത്യകാഴ്ചയായി മാറിയിരുന്നു. ടീമിലെ താരങ്ങൾ പലരും ഫീൽഡിങ് പിഴവുകൾ അടക്കം നടത്തിയത് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ട്യയെ വളരെ ഏറെ പ്രകോപിപ്പിച്ചു. തന്റെ അവസാന ഓവറിൽ ബൗണ്ടറി ലൈനിൽ നിന്നിരുന്ന സീനിയർ ഫാസ്റ്റ് ബൗളർ മുഹമ്മദ്‌ ഷമിയെ ക്യാപ്റ്റൻ വഴക്ക് പറഞ്ഞത് ഒരു വ്യത്യസ്ത കാഴ്ചയായി മാറി.

ഒരുവേള ക്യാച്ച് ആയി മാറേണ്ടിയിരുന്ന ഈ ഒരു ബോളിൽ ബൗണ്ടറി ലൈനിൽ നിന്നിരുന്ന മുഹമ്മദ്‌ ഷമിയിൽ നിന്നും പ്രതീക്ഷിച്ച ഒരു എഫോർട്ട് ഉണ്ടായില്ല. ഇതാണ് ക്യാപ്റ്റൻ ഹാർദിക്ക് പാണ്ട്യയെ നിരാശനാക്കിയത്. തന്റെ എല്ലാ രോഷവും തുറന്ന് പ്രകടിപ്പിച്ച ഹാർദിക്ക് പാണ്ട്യ ഷമിയെ എന്തൊക്കെയോ പറയുന്നത് കാണാൻ സാധിച്ചു. സോഷ്യൽ മീഡിയയിൽ അടക്കം ഇതിന്റെ ദൃശ്യങ്ങൾ ഇതിനകം തന്നെ വിവാദമായി മാറി.