എനിക്ക് ഏറ്റവും ഇഷ്ടം ധോണിയോ ദ്രാവിഡോ സച്ചിനോ അല്ല; തൻ്റെ ഇഷ്ട താരത്തെ വെളിപ്പെടുത്തി ഹർദിക് പാണ്ഡ്യ.

IMG 20220607 223804 630

ഇന്ത്യൻ ക്രിക്കറ്റിലെ കുങ്ഫൂ പാണ്ട എന്നറിയപ്പെടുന്ന കളിക്കാരനാണ് ഹർദിക് പാണ്ഡ്യ. പരിക്കിൻ്റെ പിടിയിലായിരുന്ന താരം ഇത്തവണത്തെ ഐപിഎല്ലിലൂടെ തകർപ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഐപിഎല്ലിലെ പുതുമുഖ ടീമായ ഗുജറാത്ത് ടൈറ്റൻസിനെ ആദ്യ സീസണിൽ തന്നെ കിരീടത്തിലേക്ക് നയിക്കാൻ താരത്തിന് സാധിച്ചു.

ഇപ്പോഴിതാ ക്രിക്കറ്റിലെ തൻ്റെ ഇഷ്ടതാരം ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹർദിക് പാണ്ഡ്യ. സച്ചിനും ദ്രാവിഡും ധോണിയും സെവാഗും ഗാംഗുലിയും എന്നിവരടങ്ങിയ ഇതിഹാസങ്ങൾ ഒന്നുമല്ല താരത്തിൻ്റെ ഇഷ്ടതാരം. ഹർജിക്ക് പാണ്ഡ്യ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് വസീം ജാഫറുടെ ബാറ്റിംഗ് ആണെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിൽ അധികം ശോഭിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇതിഹാസങ്ങൾക്ക് മുകളിൽ താൻ അദ്ദേഹത്തിന് സ്ഥാനം നൽകിയിട്ടുണ്ട് എന്നും താരം പറഞ്ഞു.


“എല്ലാ ക്രിക്കറ്റ് ആരാധകരെ പോലെയും എനിക്കും ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരങ്ങൾ ഉണ്ടായിരുന്നു. സച്ചിൻ,വിരാട്,ജാക്ക് കാലിസ് എന്നിവരെല്ലാം എനിക്ക് ഇഷ്ടമായിരുന്നു. ക്രിക്കറ്റിൽ തിരഞ്ഞെടുക്കാൻ കഴിയാത്ത അത്രയും ഇതിഹാസ താരങ്ങൾ ഉണ്ട്. പക്ഷേ എനിക്ക് ഏറ്റവും ഇഷ്ടം വസീം ജാഫറിനെ ആണ്.

See also  ഐപിഎല്ലില്‍ ത്രില്ലര്‍ പോരട്ടം. രക്ഷകരായി പരാഗും അവേശ് ഖാനും. രാജസ്ഥാന്‍ റോയല്‍സിനു വിജയം.
IMG 20220607 223801 895

അദ്ദേഹത്തിൻ്റെ ബാറ്റിംഗ് കാണാൻ എനിക്ക് ഇഷ്ടമാണ്. ഇതിഹാസങ്ങൾക്ക് മുകളിൽ അദ്ദേഹത്തിന് ഞാൻ സ്ഥാനം നൽകിയിട്ടുണ്ട്.ഞാൻ അദ്ദേഹത്തിൻ്റെ ബാറ്റിംഗ് അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ ഇതുവരെയും അദ്ദേഹത്തിൻ്റെ ക്ലാസ് നേടുവാൻ എനിക്ക് സാധിച്ചിട്ടില്ല.”-ഹർദിക് പാണ്ഡ്യ പറഞ്ഞു.

Scroll to Top