ഈ റോള്‍ സച്ചിനെ പോലെ നീ ചെയ്യണം : ഹാര്‍ദ്ദിക്ക് പാണ്ട്യക്ക് നിർദ്ദേശം നൽകി കപിൽ ദേവ്

ക്രിക്കറ്റ്‌ ലോകത്തെ മുഴുവൻ കണ്ണുകളും ഇപ്പോൾ വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിലേക്കാണ്. ആരാകും ടി :20 ലോകകപ്പ് ഇത്തവണ നേടുക എന്നത് പ്രവാചനാതീതമാണ്. ടി :20 ലോകകപ്പ് കിരീടം ഇത്തവണ നേടുമെന്ന് എല്ലാ ക്രിക്കറ്റ്‌ നിരീക്ഷകരും മുൻ താരങ്ങൾ അടക്കം അഭിപ്രായപ്പെടുന്ന ടീമാണ് ഇന്ത്യ. വിരാട് കോഹ്ലി നയിക്കുന്ന ശക്തമായ ടീം ഇത്തവണ മികച്ച ബൗളർമാരാൽ കൂടി അനുഗ്രഹീതമാണ്. കൂടാതെ ജഡേജ, ഹാർദിക് പാണ്ട്യ, റിഷാബ് പന്ത് എന്നിവർ വെടിക്കെട്ട് ബാറ്റിങ് മികവിലും എല്ലാ ക്രിക്കറ്റ്‌ പ്രേമികളും പ്രതീക്ഷകൾ ഏറെ അർപ്പിക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിൽ ഏഴ് വിക്കെറ്റ് ജയം കരസ്ഥമാക്കിയ ഇന്ത്യൻ ടീമിന് പ്രധാന ആശങ്കയായി മാറുന്നത് ഹാർദിക് പാണ്ട്യയാണ്. തുടർച്ചയായി മോശം ബാറ്റിങ് ഫോമിലുള്ള താരം ബൗളിംഗ് പോലും ചെയ്യില്ല എന്നാണ് സൂചന. ഒരു ബാറ്റ്സ്മാൻ റോളിലാകും ഹാർദിക് പാണ്ട്യ ഇത്തവണ കളിക്കുക എന്നുള്ള സൂചനയും പുറത്തുവരുന്നുണ്ട്.

എന്നാൽ വരുന്ന ലോകകപ്പിൽ ഹാർദിക് പാണ്ട്യയാകും പ്രധാന ഘടകമായി മാറുക എന്നുള്ള അഭിപ്രായവുമായി രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ ടീം നായകൻ കപിൽ ദേവ്.ഹാർദിക് പാണ്ട്യ ലോകകപ്പിൽ ബൗൾ ചെയ്യേണ്ടത് ടീം ഇന്ത്യയുടെ കുതിപ്പിന് വളരെ അധികം പ്രധാനമാണെന്ന് പറഞ്ഞ കപിൽ ദേവ് ഇന്ത്യയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് അദ്ദേഹത്തിന്റെ പ്രകടനം വളരെ ഏറെ നിർണായകമായി മാറുമെന്നും തുറന്ന് പറഞ്ഞു.ഹാർദിക് ബൗൾ ചെയ്യാത്ത സാഹചര്യം വന്നാല്‍ കോഹ്ലിക്ക് ഒരു പ്രധാന ഓപ്ഷനെ കൂടി നഷ്ടമാക്കുമെന്നും പറഞ്ഞ കപിൽ ദേവ് ഏതൊരു തരം കളിയിലും വ്യത്യാസം വരുത്താനുള്ള കഴിവ് ഹാർദിക് പാണ്ട്യക്കുണ്ടെന്നും നിരീക്ഷിച്ചു.

IMG 20211020 090319

“ഏത് മത്സരവും മാറ്റിമറിക്കാനുള്ള മിടുക്ക് ഹാർദിക് പാണ്ട്യക്കുണ്ട്. ഹാർദിക് ബൗൾ ചെയ്യേണ്ടത് ഇന്ത്യൻ ടീമിന്റെ ബൗളിംഗ് നിരക്ക് ആവശ്യമാണ്. ഹാർദിക് വരുന്ന ലോകകപ്പ് മത്സരങ്ങളിൽ ബൗളിംഗ് ചെയ്യുന്നില്ല എങ്കിലും അത് ലോകകപ്പ് സാധ്യതകളെ ബാധിക്കില്ല എങ്കിലും ആ തിരിച്ചടി കോഹ്ലിക്ക് ഓപ്ഷനുകൾ ചിലത് നഷ്ടമാക്കും.ഒരു ബൗളിംഗ് ആൾറൗണ്ടർ ഏതൊരു ടീമിലും നായകന് സഹായം വളരെ അധികം നൽകാറുണ്ട്.ക്യാപ്റ്റന് ബൗളർമാരെ റൊട്ടേറ്റ് ചെയ്യാനുള്ള അവസരമാണ് ഈ ഓവറുകൾ “കപിൽ ദേവ് വിശദമാക്കി.

“മുൻപ് ഇന്ത്യൻ ടീമിനായി സെവാഗും സച്ചിനും ഗാംഗുലിയും എല്ലാം ഏതാനും ഓവറുകൾ എറിഞ്ഞിരുന്നു. അവർ എല്ലാം രണ്ട് ഓവറുകൾ വീതം പലതവണ എറിഞ്ഞത് ക്യാപ്റ്റനെ സംബന്ധിച്ച് വൻ സഹായകമാണ്. വരുന്ന ലോകകപ്പിൽ ഹാർദിക് പാണ്ട്യ രണ്ട് ഓവർ എങ്കിലും എറിഞ്ഞാൽ അത് ഇന്ത്യൻ ടീമിന്റെ ബാലൻസിനും ഹെല്പ് ചെയ്യും ” കപിൽ ദേവ് പറഞ്ഞു.