❝ധോണി പറഞ്ഞു. ഭാജി കേട്ടു❞ നിര്‍ണായക വിക്കറ്റിനു പിന്നിലുള്ള ബുദ്ധി ധോണിയുടേത്.

dhoni and bhaji 2011 wc

2011 ലാണ് ഇന്ത്യ അവസാനമായി ലോകകപ്പ് നേടിയത്. ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനായി മികച്ച വിടവാങ്ങല്‍ ഒരുക്കാന്‍ ധോണിയുടെ കീഴിലുള്ള ടീമിനു കഴിഞ്ഞു. ശ്രീലങ്കയെ ഫൈനലില്‍ തോല്‍പ്പിക്കുന്നതിനു മുന്‍പ് ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയേയും സെമിഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്.

മൊഹാലിയിൽ ചിരവൈരികളായ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയപ്പോള്‍ ടോപ്പ് സ്കോററായത് സച്ചിനായിരുന്നു. സച്ചിന്‍ 115 പന്തിൽ 85 റൺസ് നേടിയപ്പോൾ ഇന്ത്യ 260/9 എന്ന വിജയലക്ഷ്യം ഉയര്‍ത്തി. വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്ഥാന് തുടര്‍ച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും, ക്യാപ്റ്റൻ മിസ്ബാ-ഉൾ-ഹഖ്, ഉമർ അക്മലിനൊപ്പം അപകടകരമായ ഒരു കൂട്ടുകെട്ട് രൂപപ്പെടുത്താൻ തുടങ്ങി. 24 പന്തിൽ ഒരു ബൗണ്ടറിയും രണ്ട് സിക്‌സും പറത്തി 28 റൺസ് എടുത്ത ഉമ്മര്‍ അക്മല്‍ ഭീക്ഷണി സൃഷിടിച്ചെങ്കിലും ഹര്‍ഭജനിലൂടെ ഇന്ത്യ മത്സരം തിരിച്ചു പിടിച്ചു.

147624

ഡ്രിങ്ക്സ് ബ്രേക്കിനിടെ സ്പിന്നർ ഹർഭജൻ സിങ്ങിനായി ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി ഒരു നിർദ്ദേശവുമായി രംഗത്തെത്തി. തന്റെ അടുത്ത ഓവറിലെ ആദ്യ പന്തിൽ തന്നെ ഹർഭജന് കൂട്ടുകെട്ട് പൊളിക്കാനായി.

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.
130787

”ഉമ്മറിനെ പുറത്താക്കുന്നിന് മുമ്പ് വരെ ഞാന്‍ അഞ്ച് ഓവറില്‍ 26-27 റണ്‍സ് വഴങ്ങിയിരുന്നു. എന്നാല്‍ ആ വിക്കറ്റ് ബ്രേക്ക്ത്രൂവായി. ധോണി എന്നോട് എറൗണ്ട് ദ വിക്കറ്റില്‍ എറിയാന്‍ പറഞ്ഞു. ഉമ്മറും മിസ്ബയും നന്നായി കളിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നത്. കൂട്ടൂകെട്ട് ഇന്ത്യക്ക് ഭീഷണിയാവുമായിരുന്നു. എന്നാല്‍ ഞാന്‍ പന്തെറിയാനെത്തിയപ്പോള്‍ ധോണിയുടെ നിര്‍ദേശം വിക്കറ്റ് നേടാന്‍ സഹായിച്ചു. ഞാന്‍ വിജയത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു. ദൈവം എന്റെ പ്രാര്‍ത്ഥന കേട്ടു. ഓവറിലെ ആദ്യ പന്തില്‍ തന്നെ ഉമര്‍ മടങ്ങി.സ്റ്റാർ സ്‌പോർട്‌സിന്റെ ദിൽ സെ ഇന്ത്യയിലെ നിമിഷം അനുസ്‌മരിച്ചുകൊണ്ട് ഹർഭജൻ പറഞ്ഞു.

130792

അക്മലിന്റെ വിക്കറ്റിന് പിന്നാലെ, ഓൾറൗണ്ടർ ജോഡികളായ അബ്ദുൾ റസാഖ് (3), ഷാഹിദ് അഫ്രീദി (19) എന്നിവരെ നഷ്ടമായതോടെ പാകിസ്ഥാന്റെ ബാറ്റിംഗ് ഓർഡർ തകർന്നു. 49.5 ഓവറിൽ പാക്കിസ്ഥാന്‍ 231 റൺസിന് ഓൾഔട്ടായി, 56 റൺസ് എടുത്ത മിസ്ബക്ക് ടീമിനെ രക്ഷിക്കാനായില്ലാ

Scroll to Top