ഐപിഎല്ലിന് മുൻപേ സഞ്ജുവിനും ടീമിനും ലോട്ടറി : രാജസ്ഥാനു സന്തോഷ വാര്‍ത്ത

sanju

ക്രിക്കറ്റ്‌ ആരാധകർ എല്ലാം തന്നെ വളരെ ആകാംക്ഷപൂർവ്വം കാത്തിരിക്കുന്നത് വരാനിരിക്കുന്ന ഐപിൽ പതിനഞ്ചാം സീസണിനായിട്ടാണ്. ഇക്കഴിഞ്ഞ മെഗാ താരലേലത്തിൽ ടീമുകൾ എല്ലംതന്നെ മികച്ച സ്‌ക്വാഡുകളെ സ്വന്തമാക്കി വരാനിരിക്കുന്ന സീസണിനായി പരിശീലനം ആരംഭിച്ച് കഴിഞു. ടീമുകൾ എല്ലാം ശക്തമായ സ്‌ക്വാഡിനും ഒപ്പം വളരെ അധികം കിരീടപ്രതീക്ഷ വെച്ചുപുലർത്തുമ്പോൾ ഇത്തവണത്തെ ഐപിൽ വാശി നിറഞ്ഞതാകുമെന്നത് ഉറപ്പാണ്. ഇത്തവണ പുതിയ രണ്ട് ടീമുകൾ അടക്കം 10 ടീമുകളാണ് ലീഗ് ഘട്ടത്തിൽ ഏറ്റുമുട്ടുന്നത്.

മാർച്ച് 26ന് ചെന്നൈ സൂപ്പർ കിങ്‌സ് : കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്‌ മത്സരത്തോടെയാണ് ഐപിൽ പുത്തൻ സീസൺ ആരംഭം കുറിക്കുന്നത്. അതേസമയം പുതിയ സീസൺ ഐപില്ലിന് മുൻപായി ഒരു സന്തോഷ വാർത്ത പ്രഖ്യാപിക്കുകയാണ് ന്യൂസിലാൻഡ് ക്രിക്കറ്റ്‌ ബോർഡ്. തങ്ങളുടെ താരങ്ങൾ എല്ലാം തന്നെ ഐപില്ലിന്റെ ഈ സീസണിന്റെ മുഴുവൻ മത്സരങ്ങളുടെ ഭാഗമാകുമെന്നാണ് കിവീസ് ബോർഡ് അറിയിക്കുന്നത്. ഇതോടെ ഏറ്റവും അധികം നേട്ടം ലഭിക്കുക മലയാളി താരമായ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് ടീം തന്നെയാണ്.

മാർച്ച്‌ 26ന് ഐപിൽ മത്സരങ്ങൾ ആരംഭിക്കുന്നതിന് മുൻപായി കിവീസ് ടീം നെതർലാൻഡിനെതിരെ ഏകദിന, ടി :20 പരമ്പരകൾ കളിക്കും. ലിമിറ്റഡ് ഓവർ പരമ്പരയിൽ കളിക്കാൻ കിവീസ് ടീമിലെ സ്റ്റാർ താരങ്ങൾ അടക്കം പോയാൽ അത്‌ ഐപിൽ ടീമുകളെ ബാധിക്കുമായിരുന്നു. അതേസമയം ഇപ്പോൾ കിവീസ് ക്രിക്കറ്റ്‌ ബോർഡ് അറിയിക്കുന്നത് പ്രകാരം ഐപിൽ ഭാഗമായി കളിക്കാനുള്ള എല്ലാ ന്യൂസിലാൻഡ് താരങ്ങളെയും വരുന്ന നെതർലാൻഡ് പരമ്പരയിൽ നിന്നും ഒഴിവാക്കും. അവർക്ക് എല്ലാം രണ്ട് മാസം നീണ്ടുനിൽക്കുന്ന ഐപിഎല്ലിൽ കളിക്കാനായി ഉടനെ പൂർണ്ണ അനുമതി നൽകുമെന്നും ന്യൂസിലാൻഡ് ടീം ഹെഡ് കോച്ച് വ്യക്തമാക്കി കഴിഞ്ഞു.

See also  എന്ത് ആലോചിക്കാനാണ്. ബാഗ് പാക്ക് ചെയ്ത് ഇപ്പോള്‍ തന്നെ പൊയ്ക്കോ. അശ്വിന്‍റെ മടക്കയാത്രയില്‍ രോഹിത് ശര്‍മ്മ ഇടപെട്ടത് ഇങ്ങനെ.

ഇതോടെ കെയ്ൻ വില്യംസൺ അടക്കം സ്റ്റാർ താരങ്ങൾ വരെ ഐപിഎല്ലിൽ പൂർണ്ണ പങ്കാളികളാകുമെന്ന് ഉറപ്പായി. ഏറ്റവും അധികം ന്യൂസിലാൻഡ് സ്റ്റാർ താരങ്ങളെ ലേലത്തിൽ സ്വന്തമാക്കിയ രാജസ്ഥാൻ റോയൽസ് ടീമിനാണ് ഇത്‌ ആശ്വാസമായി മാറുന്നത്.ട്രെന്റ് ബോൾട്ട്, ഡാരിയൽ മിച്ചൽ, ജിമ്മി നീഷാം അടക്കം സ്റ്റാർ താരങ്ങൾ രാജസ്ഥാൻ റോയൽസ് ടീമിനായിട്ടാണ് കളിക്കുന്നത്. മാർച്ച്‌ 29ന് ഹൈദരാബാദ് എതിരെയാണ് സഞ്ജു സാംസണും ടീമിനും ആദ്യത്തെ മത്സരം

Scroll to Top