തകര്‍പ്പന്‍ ഫീല്‍ഡിങ്ങിനു ശേഷം ബാറ്റിംഗ് അരങ്ങേറ്റം മോശം. ഹനുമ വിഹാരി പൂജ്യത്തില്‍ പുറത്ത്

Hanuma Vihari Warwickshire

ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് മുന്നില്‍കണ്ട് ഇംഗ്ലണ്ട് സാഹചര്യങ്ങള്‍ പഠിക്കാന്‍, ഇന്ത്യന്‍ ടെസ്റ്റ് ഓള്‍റൗണ്ടര്‍ ഹനുമ വിഹാരി കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയാണ്. ഐപിഎല്‍ ലേലത്തില്‍ ഒരു ടീമും എടുക്കാത്തതിനാല്‍ ഇംഗ്ലണ്ടിലേക്ക് യാത്രയാവുകയായിരുന്നു. ജൂണ്‍ 18 നാണ് പ്രഥമ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഒരുക്കിയിരിക്കുന്നത്. ബെര്‍മിങ്ങ്ഹാം ക്ലബായ വാര്‍വിക്ക്ഷെര്‍ ക്ലബിനു വേണ്ടി കുറഞ്ഞത് മൂന്നു മത്സരങ്ങള്‍ കളിക്കും.

കൗണ്ടി മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച ഹനുമ വിഹാരിക്ക് ബാറ്റിംഗില്‍ തിളങ്ങാനായില്ലാ. ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ഡ് ബ്രോഡ് ഹനുമ വിഹാരിയെ ബുദ്ധിമുട്ടിച്ചു. മൂന്നാം നമ്പറില്‍ ഇറങ്ങിയ വിഹാരി 23 പന്തില്‍ റണ്ണൊന്നുമെടുക്കാതെ സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. ബാറ്റിംഗില്‍ 40 മിനിറ്റോളം ചെലവഴിച്ചതിനു ശേഷമായിരുന്നു മത്സരത്തിലെ അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബാറ്റസ്മാന്‍ പുറത്തായത്.

നേരത്തെ ഫീല്‍ഡിങ്ങില്‍ ഡൈവിങ്ങ് ക്യാച്ച് നേടി അരങ്ങേറ്റം ഗംഭീരമാക്കിയിരുന്നു. സ്റ്റീവന്‍ മുളാനിയെ മിഡ് വിക്കറ്റില്‍ ഒറ്റകൈയ്യിലാണ് ക്യാച്ച് നേടിയത്. മത്സരത്തില്‍ ഒരോവര്‍ എറിഞ്ഞ ഹനുമ വിഹാരി 11 റണ്‍സ് വഴങ്ങി.

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.
Scroll to Top