ഹാർദിക് പാണ്ട്യക്ക് ലങ്കൻ ടീമിലും ഫാൻ ബോയ് :വൈറൽ വീഡിയോ കാണാം

ക്രിക്കറ്റ്‌ ആരാധകരുടെ എല്ലാം വമ്പൻ സ്വീകാര്യത നേടിയ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിന് ഒടുവിൽ അവസാനം. കോവിഡ് വ്യാപനവും ഒപ്പം താരങ്ങൾക്കിടയിലെ രൂക്ഷ കോവിഡും കാരണം പല തവണ മുടങ്ങിയ പരമ്പര പക്ഷേ എക്കാലവും ഓർത്തിരിക്കുവാൻ കഴിയുന്ന ഒരുപിടി ഓർമ്മകൾ സമ്മാനിച്ചു ഏകദിന പരമ്പരയിൽ 2-1ന് ജയം നേടിയ ഇന്ത്യൻ ടീമിന് പിന്നീട് ടി :20 പരമ്പര 2-1ന് സ്വന്തമാക്കി ശ്രീലങ്കൻ ടീം മറുപടി നൽകി. ടി :20യിലെ അവസാന രണ്ട് മത്സരവും അനായാസം ജയിച്ചാണ് ശ്രീലങ്കൻ ടീം ചരിത്ര നേട്ടം കുറിച്ചത്.

എന്നാൽ ക്രിക്കറ്റ്‌ പ്രേമികൾ ഏവരും ഏറ്റെടുത്ത ഒരു സംഭവവും ടി :20യിലെ ആദ്യ മത്സരത്തിന് ശേഷം സംഭവിച്ചത് വീണ്ടും ചർച്ചയായി മാറുകയാണ്. ആദ്യ ടി :20ക്ക് ശേഷം ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ട്യ ശ്രീലങ്കൻ താരമായ കരുണരത്നക്ക് തന്റെ ബാറ്റ് സമ്മാനമായി നൽകിയത് ഏറെ തരംഗമായിരുന്നു. ഒരുവേള ക്രിക്കറ്റ്‌ പ്രേമികൾ ഏവരും ഏറ്റെടുത്ത ഈ ദൃശ്യങ്ങൾ ഇന്നും ഏറെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഹിറ്റാണ്.കരുണരത്നയും ഇന്ത്യൻ ക്രിക്കറ്റ്‌ താരങ്ങളും തമ്മിൽ നടന്ന സൗഹ്രദ സംഭാഷണവും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയിരുന്നു.

പക്ഷേ മൂന്നാം ടി :20ക്ക് ശേഷം തന്റെ അഭിപ്രായങ്ങളും ഒപ്പം ടി :20 പരമ്പര സമ്മാനിച്ച അനുഭവവും വിശദമാക്കിയ കരുണരത്ന ഇന്ത്യൻ ടീമിലെ എല്ലാവരെ കുറിച്ചും വാചാലനായി. “ഹാർദിക്കിന്റെ ഒരു വലിയ ഫാനാണ് ഞാൻ.ക്രിക്കറ്റിൽ അദ്ദേഹത്തിനെ ഞാൻ ഒരു മികച്ച റോൾ മോഡലായി കാണുന്നുണ്ട്. ഹാർദിക് പാണ്ട്യയിൽ നിന്നും ബാറ്റ് സമ്മാനമായി ലഭിച്ചതിൽ സന്തോഷം. ഏകദിന, ടി :20 പരമ്പരകളിൽ ടീമിന്റെ മികച്ച പ്രകടനം സന്തോഷം നൽകുന്നുണ്ട്. ടീമിനായി ഏറെ മികച്ച പ്രകടനം കാഴ്ചവെക്കുവാൻ കഴിയുമെന്നുള്ള വിശ്വാസം എനിക്കുണ്ട് ” കരുണരത്ന അഭിപ്രായം വിശദമാക്കി