ദ്രാവിഡും സച്ചിനുമില്ല : ഗ്രെഗ് ചാപ്പലിന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് ടീമിലിടം നേടി 2 ഇന്ത്യൻ താരങ്ങൾ

  ഓസീസ് ഇതിഹാസ താരം  ഗ്രെഗ് ചാപ്പൽ  എക്കാലത്തെയും  മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇപ്പോൾ .താരത്തിന്റെ ടീമിൽ ക്രിക്കറ്റ്  ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും വന്മതിൽ രാഹുൽ ദ്രാവിഡും ഇടം നേടിയില്ല എന്നതാണ് ഏറ്റവും അത്ഭുതം .മുൻ ഇന്ത്യൻ വെടിക്കെട്ട് ഓപ്പണർ വിരേന്ദർ സെവാഗ്‌  ചാപ്പലിന്റെ പ്ലെയിങ് ഇലവനിൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും .

104 ടെസ്റ്റ് മത്സരങ്ങൾ കളിച്ച വീരു  49.34 ശരാശരിയിലും  82.23 സ്ട്രൈക്ക് റേറ്റിലും 8586 റൺസ്  അടിച്ചെടുത്തിരിന്നു കരിയറിൽ .23 സെഞ്ചുറികളും  6 ഇരട്ട സെഞ്ചുറികളും 2 ട്രിപ്പിൾ  സെഞ്ച്വറി നേട്ടവും താരത്തിന്റെ അക്കൗണ്ടിലുണ്ട് .ഇംഗ്ലീഷ് താരം കോളിൻ മിൽബേൺ  ആണ് ചാപ്പലിന്റെ ടീമിലെ മറ്റൊരു ഓപ്പണർ .

വിവിയൻ റിച്ചാർഡ്‌സ് ,ഗ്രയാം പൊള്ളോക്ക് ,വിരാട് കോഹ്ലി ,ഗാരി സോബേഴ്‌സ് ,ആദം ഗിൽക്രിസ്റ്  എന്നിവരാണ് ടീമിലെ ബാറ്സ്മാന്മാർ .ഓസീസ്  ഇതിഹാസ വിക്കറ്റ് കീപ്പർ ഗിൽക്രിസ്റ്   ചാപ്പലിന്റെ ഇലവനിൽ കീപ്പറായി ഇടം കണ്ടെത്തി .

അതേസമയം ഓസീസ് ലെഗ് സ്പിൻ  മാന്ത്രികൻ ഷെയ്ൻ വോൺ  ഇലവനിൽ ഏക സ്പിന്നറായി ഇടം നേടി .ഓസീസ് പേസ് ബൗളിങ്ങിന്റെ സൗന്ദര്യമായി വിശേഷിപ്പിക്കപ്പെടുന്ന ഡെന്നിസ് ലിലി ,ജെഫ് തോംസൺ എന്നിവരും ചാപ്പലിന്റെ ടീമിലിടം നേടി . സുൽത്താൻ ഓഫ് സ്വിങ്  എന്നറിയപ്പെടുന്ന മുൻ  പാക് പേസർ  വസിം അക്രം  ചാപ്പലിന്റെ ടീമിൽ ഇടം നേടി .