❝എന്നെ ടീമില്‍ നിന്നും ഒഴിവാക്കികോ❞ ; ❛ദുരന്തകാലം❜ ഓര്‍ത്തെടുത്ത് ഗ്ലെന്‍ മാക്സ്വെല്‍

glen maxwell vs punjab scaled

ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു സീസണാണ് 2020. സീസണില്‍ പഞ്ചാബിനായി 12 മത്സരങ്ങളില്‍ നിന്നായി 108 റണ്‍സ് മാത്രമാണ് മാക്സ്വെല്ലിനു നേടാനായത്. ടൂര്‍ണമെന്‍റില്‍ ഒരു സിക്സ് പോലും നേടാനും കഴിഞ്ഞില്ലാ. ടൂര്‍ണമെന്‍റിനിടെ തന്നെ ടീമില്‍ നിന്നും ഒഴിവാക്കണം എന്ന് മാനേജ്മെന്‍റിനെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തുകയാണ് ഓസ്ട്രേലിയന്‍ താരം

റോയല്‍ ചലഞ്ചേഴ്സ് പോഡ്കാസ്റ്റിലൂടെയാണ് ഗ്ലെന്‍ മാക്സ്വെല്‍ 2020 ഐപിഎല്ലിനെ പറ്റി മനസ്സ് തുറന്നത്. 2020 ല്‍ ഫ്ലോപ്പായ മാക്സ്വെല്‍ അടുത്ത സീസണില്‍ ബാംഗ്ലൂരില്‍ എത്തുകയായിരുന്നു. 2021 ല്‍ ബാംഗ്ലൂരിനായി 513 റണ്‍സും 3 വിക്കറ്റ് നേടുകയും ചെയ്തു. മെഗാ ലേലത്തിനു മുന്നോടിയായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഓസ്ട്രേലിയന്‍ താരത്തെ നിലനിര്‍ത്തുകയും ചെയ്തു.

maxwell six

” വളരെയേറെ പ്രയാസമുള്ള സമയമായിരുന്നു. ടൂര്‍ണമെന്‍റില്‍ എനിക്ക് ഫോം കണ്ടെത്താനായില്ലാ. 2020 സീസണ്‍ ഒരു പേടി സ്വപ്നമായിരുന്നു. ഒന്നും ശരിയായി നടന്നില്ലാ. ടി20 യില്‍ മധ്യനിര താരത്തിനു അധികം പന്ത് ലഭിക്കില്ലാ. സ്ഥിരത നഷ്ടമാകും. കെല്‍ രാഹുലും മായങ്കും ഒരുപാട് റണ്‍സുകള്‍ നേടുന്നുണ്ടായിരുന്നു. പൂരനും കൂറ്റന്‍ ഷോട്ടുകള്‍ അടിക്കുന്നുണ്ടായിരുന്നു. പക്ഷേ എനിക്ക് ബാറ്റ് ചെയ്യാന്‍ കിട്ടുന്നത് ആകെ രണ്ടോവര്‍ മാത്രമായിരിക്കും ”

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.
Glenn Maxwell shot

” നിങ്ങള്‍ക്ക് എത്ര വേണമെങ്കിലും പരിശീലനം നടത്താം എന്നാല്‍ മത്സരവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലെങ്കില്‍ കാര്യമില്ലാ. ഓരോ തവണ ബാറ്റിംഗിനു ഇറങ്ങുമ്പോഴും ആറ് മാസമായി ബാറ്റ് ചെയ്തട്ട് എന്ന പ്രതീതിയിലായിരുന്നു. ടീമില്‍ ഒരുപാട് ടോപ്പ് ഓഡര്‍ ബാറ്റര്‍മാര്‍ ഉള്ളതിനാല്‍ ഒരു പൊസിഷന്‍ താഴെ ഇറങ്ങേണ്ടി വന്നു. ഒടുവില്‍ എന്നെ ടീമില്‍ നിന്നും ഒഴിവാക്കുന്ന കാര്യം പരിഗണിക്കാമെന്ന് ടീം മാനേജ്മെന്‍റിനോട് ഞാന്‍ തന്നെ പറഞ്ഞു ” മാക്സ്വെല്‍ വെളിപ്പെടുത്തി.

9S6A2038

ആദ്യ ബോള്‍ മുതല്‍ ആക്രമിക്കാന്‍ താന്‍ ആന്ദ്ര റസ്സലല്ലാ എന്നും അദ്ദേഹം പറഞ്ഞു. നന്നായി ബോള്‍ എറിഞ്ഞതുകൊണ്ടും ഫീല്‍ഡിങ്ങില്‍ നന്നായതുകൊണ്ടുമാണ് പിന്നീട് ടീമില്‍ കളിച്ചിരുന്നതും എന്ന് മാക്സ്വെല്‍ ചൂണ്ടികാട്ടി. മാര്‍ച്ച് 27 ന് ഓസ്ട്രേലിയന്‍ താരത്തിന്‍റെ പഴയ ടീമായ പഞ്ചാബിനെതിരെയാണ് ബാംഗ്ലൂരിന്‍റെ അടുത്ത മത്സരം.

Scroll to Top