ഇതൊക്കെയാണ് ഭാഗ്യം. അത്ഭുകരമായി ദിനേശ് കാര്‍ത്തികിനെ തേടി സൗഭാഗ്യം എത്തി

ഇന്ത്യക്കെതിരെയുള്ള ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് ഓസ്ട്രേലിയ നേടിയത്. 117 ന് 6 എന്ന നിലയില്‍ തകര്‍ന്ന ഓസീസിനെ ടിം ഡേവിഡ് (54) ഡാനിയല്‍ സാംസ് (28) എന്നിവരുടെ പ്രകടനമാണ് മികച്ച സ്കോറിലേക്ക് നയിച്ചത്.

അതേ സമയം ഓസ്ട്രേലിയന്‍ ഇന്നിംഗ്സില്‍ ഗ്ലെന്‍ മാക്സ്വെല്ലിന്‍റെ റണ്ണൗട്ട് ഏറെ ചര്‍ച്ചയായി. ചഹലിന്‍റെ പന്തില്‍ ഡബിള്‍ ഓടാനുള്ള ശ്രമത്തിനിടെ അക്സറിന്‍റെ ത്രോയിലൂടെ സ്റ്റംപില്‍ കൊണ്ടു. എന്നാല്‍ റീപ്ലേയില്‍ പന്ത് കൊള്ളുന്നതിനു മുന്‍പ് ദിനേശ് കാര്‍ത്തികിന്‍റെ ഗ്ലൗസില്‍ തട്ടി ഒരു ബെയ്ല്‍ വീണിരുന്നു.

അതേ സമയം പന്ത് കൊണ്ടിട്ടാണ് ഒരു ബെയ്ല്‍ വീണത് എന്ന് റിപ്ലേയില്‍ തെളിഞ്ഞതോടെ മാക്സ്വെല്ലിനു മടങ്ങേണ്ടി വന്നു. തേര്‍ഡ് അംപയര്‍ ഔട്ട് വിധിച്ചത് കാര്‍ത്തികിനു ആശ്വാസമായി മാറിയിരുന്നു.