IPL 2021 : ആരാധകരുടെ മനം കവര്‍ന്ന് ശുഭ്മാന്‍ ഗില്‍. നടരാജനെ വരവേറ്റത് നോലുക്ക് സിക്സുമായി.

gill no look six e1618158950959

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരം എന്ന വിശേഷണമുള്ള താരമാണ് ശുഭ്മാന്‍ ഗില്‍. ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ ഓപ്പണറായ ഗില്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെയും വിശ്വസ്തനായ താരമാണ്.

2021 ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ആദ്യ മത്സരം സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തക്കു വേണ്ടി നിതീഷ് റാണ – ശുഭ്മാന്‍ ഗില്‍ സംഖ്യമാണ് ഓപ്പണിംഗിനിറങ്ങിയത്. ഇരുവരും ചേര്‍ന്ന് മികച്ച തുടക്കമാണ് കൊല്‍ക്കത്തക്ക് നല്‍കിയത്.

ഭുവനേശ്വര്‍ കുമാറും – സന്ദീപ് ശര്‍മ്മയും ആദ്യ നാലോവറില്‍ 33 റണ്‍ വഴങ്ങിയതോടെ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ പന്ത് യോര്‍ക്കര്‍ സ്പെഷ്യലിസ്റ്റ് നടരാജനെ ഏല്‍പ്പിച്ചു. എന്നാല്‍ നടരാജന്‍റെ ആദ്യ പന്ത് തന്നെ ഗാലറിയില്‍ എത്തിച്ചാണ് ശുഭ്മാന്‍ ഗില്‍ വരവേറ്റത്.

വീഡിയോ കാണാം

എന്നാല്‍ അധികം വൈകാതെ ശുഭ്മാന്‍ ഗില്‍ പുറത്തായി. 13 പന്തില്‍ 15 റണ്‍ നേടിയ ഗില്‍ റാഷീദ് ഖാന്‍റെ പന്തില്‍ പുറത്തായി.

See also  പൃഥ്വി ഷാ എവിടെ? ബെഞ്ചിലിരുത്താനാണോ ഡൽഹി നിലനിർത്തിയത്? വിമർശനവുമായി മുൻ താരങ്ങൾ.
Scroll to Top