അവന് ഭയങ്കര മടി. ക്രീസില്‍ കുറച്ചുകൂടി ആവേശം കാണിക്കണം.

Gill and Pant

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത തലമുറയിലെ താരം എന്നാണ് ശുഭ്മാന്‍ ഗില്ലിനെ വിശേഷിപ്പിക്കുന്നത്. ഓസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റം കുറിച്ച ശുഭ്മാന്‍ ഗില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ അതേ ഫോം ഇംഗ്ലണ്ട് സീരിസില്‍ ശുഭ്മാന്‍ ഗില്ലിനു കാഴ്ച്ചവയ്ക്കാന്‍ സാധിച്ചില്ലാ. ശുഭ്മാന്‍ ഗില്ലിന്‍റെ മോശം ഫോം ഐപിഎല്ലിലും തുടര്‍ന്നു.

15, 33, 21, 0, 11, 9, 43 എന്നിങ്ങിനെയാണ് ശുഭ്മാന്‍ ഗില്ലിന്‍റെ ഈ സീസണിലെ സ്കോറുകള്‍. കഴിഞ്ഞ സീസണില്‍ 440 റണ്‍സ് നേടിയ താരമാണ് ഗില്‍. ഫോമിലെത്താന്‍ കഴിയാത്ത ശുഭ്മാന്‍ ഗില്ലിനെക്കുറിച്ച് വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണ്‍.

” ശുബ്മാന്‍ ഗില്ലിനെ കുറിച്ച്‌ സംസാരിക്കാം. കാരണം അയാള്‍ നല്ല താരം ആണെന്ന് ഞാന്‍ കരുതുന്നു. ഒരു താരമെന്ന നിലയില്‍ ഞാന്‍ അയാളെ ഇഷ്ടപ്പെടുന്നു. ഞാന്‍ അവനെ കുറച്ചായി നോക്കുന്നു. ക്രീസില്‍ കുറച്ചുകൂടി ആവേശം കാണിക്കണം എന്നാണ് തോന്നുന്നത്. അങ്ങനെ ചെയ്താല്‍ നന്നായി സ്‌കോര്‍ ചെയ്യാനാകും. ഭയങ്കര മടിയുള്ളതായിട്ടാണ് തോന്നുന്നത് എന്നായിരുന്നു ഗില്ലിനെ കുറിച്ച്‌ കെപി പറഞ്ഞത്.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

” അവന്റെ ചില ഔട്ടുകള്‍ വളരെ മോശമാണ്. എനിക്ക് തോന്നുന്നത് അവന്‍ കളിയുടെ വേഗതയോട് ചേരുന്നില്ലെന്നാണ്. ചിലപ്പോള്‍ ബാറ്റര്‍മാര്‍ മടിയുള്ളവരാകും. ഈ നിമിഷം അവന് ഭയങ്കര മടിയാണെന്ന് തോന്നുന്നു. അവന്‍ കുറേക്കൂട ആക്ടീവാകണം. അങ്ങനെ ചെയ്താല്‍ പന്തുകള്‍ മിസ് ആക്കില്ല. അടിക്കാന്‍ തുടങ്ങും. ബാറ്റ് ചെയ്യുമ്പോള്‍ ഒരു ലക്ഷ്യമുള്ളതായി കാണണം ” മുന്‍ ഇംഗ്ലണ്ട് താരം പറഞ്ഞു.

Scroll to Top