വരുണ്‍ ചക്രവര്‍ത്തിക്ക് പിഴച്ചപ്പോള്‍ നഷ്ടമായത് ഐപിഎല്ലിലെ തകര്‍പ്പന്‍ ക്യാച്ച്.

PicsArt 10 13 10.42.31 scaled

ക്രിക്കറ്റ്‌ ആരാധകർ എല്ലാം വളരെ ഏറെ ആവേശപൂർവ്വം നോക്കി കാണുന്നതായ ഐപിൽ പതിനാലാമത്തെ സീസൺ മത്സരങ്ങൾ അവസാനഘട്ടത്തിലേക്ക്. നിർണായകമായ ഫൈനൽ മറ്റന്നാൾ ആരംഭിക്കാനിരിക്കെ ക്രിക്കറ്റ്‌ ലോകത്ത് നിന്നും വളരെ അധികം കയ്യടികൾ കൂടി സ്വന്തമാക്കുന്ന ടീം ഇയാൻ മോർഗൻ നയിക്കുന്ന കൊൽക്കത്ത ടീമാണ്. ഏറെ പ്രധാനമായ ഡൽഹി ക്യാപിറ്റൽസ് : കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സ് രണ്ടാം ക്വാളിഫൈറിൽ മികച്ച ബൗളിംഗ് മികവ് കാഴ്ചവെച്ച കൊൽക്കത്ത ടീം കയ്യടികൾ നേടി. മത്സരത്തിൽ ടോസ് സ്വന്തമാക്കിയ കൊൽക്കത്ത ബൗളിംഗ് തന്നെ ആദ്യം തിരഞ്ഞെടുത്തപ്പോൾ മികച്ച തുടക്കം തന്നെയാണ് ഓപ്പണർമാർ നൽകിയത്. ആദ്യ ഓവർ മുതൽ പൃഥ്വി ഷാ :ശിഖർ ധവാൻ എന്നിവർ ബാറ്റിങ് മികവ് ആവർത്തിച്ചപ്പോൾ ആദ്യത്തെ ഓവർ എറിഞ്ഞ നരേൻ പോലും 14 റൺസ് വഴങ്ങി. എന്നാൽ ശേഷം പേസർമാർക്ക് ഒപ്പം വരുൺ ചക്രവർത്തി തുടങ്ങിയ സ്പിൻ ബൗളിംഗ് നിര മികവിലേക്ക് കൂടി ഉയർന്നപ്പോൾ ഡൽഹിയെ വെറും 135 റൺസ് സ്കോറിൽ വേഗം ഒതുക്കാനും കൊൽക്കത്ത ടീമിന് സാധിച്ചു.

ടൂർണമെന്റിൽ ഉടനീളം മികച്ച ബാറ്റിങ്, ബൗളിംഗ് മികവ് കാഴ്ചവെച്ച ഡൽഹിക്ക് പക്ഷേ ഒരിക്കൽ കൂടി നിർണായകമായ മത്സരത്തിൽ കാലിടറുന്നതാണ് നമുക്ക് കാണുവാൻ സാധിച്ചത്.ധവാൻ (36), ശ്രേയസ് അയ്യർ (30) എന്നിവർ മാത്രം ഡൽഹി നിരയിൽ തിളങ്ങിയപ്പോൾ പന്ത്, സ്റ്റോയ്നിസ്, പൃഥ്വി ഷാ എന്നിവർക്ക് താളം കണ്ടെത്തുവാൻ കഴിഞ്ഞില്ല. കൂടാതെ മിഡിൽ ഓവറുകളിൽ മത്സരത്തിൽ വൻ വഴിത്തിരിവായി മാറിയത് ഷാക്കിബ്, സുനിൽ നരേൻ, വരുൺ ചക്രവർത്തി എന്നിവരുടെ മികച്ച പ്രകടനമാണ്. മൂന്ന് സ്പിന്നർമാരും ചേർന്ന് എറിഞ്ഞ 12 ഓവറിൽ വഴങ്ങിയത് വെറും 81 റൺസ് മാത്രമാണ്. സീസണിൽ മികച്ച ഫോമിൽ തുടരുന്ന വരുൺ ചക്രവർത്തി രണ്ട് വിക്കറ്റുകൾ വീഴ്ത്തി തന്റെ ലോകകപ്പ് ടീമിലേക്കുള്ള സെലക്ഷൻ സാധൂകരിച്ചു

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.

അതേസമയം മത്സരത്തിൽ വളരെ ഏറെ കൊൽക്കത്ത ടീം ആരാധകരെ ഞെട്ടിച്ച ഒരു സംഭവം കൂടി അരങ്ങേറി. വരുനൺ ചക്രവർത്തിയുടെ അവസാന ഓവറിൽ സംഭവിച്ച ഒരു പിഴവാണ് ഇപ്പോൾ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം ഏറ്റെടുക്കുന്നത്. എല്ലാ ക്രിക്കറ്റ്‌ പ്രേമികളെയും ഞെട്ടിച്ച ഒരു ക്യാച്ചാണ് ഡൽഹി ടീം ബാറ്റിങ് നടക്കവേ കൊൽക്കത്ത താരം ശുഭ്മാൻ ഗിൽ പറന്ന് പിടിച്ചത്. ഗില്ലിന്റെ ഈ മാസ്മരിക ക്യാച്ചിന് പക്ഷേ അധികനേരം ആയുസ്സ് ഉണ്ടായില്ല. ഹെറ്റ്മായർ പായിച്ച ഈ ഒരു ഷോട്ട് ഗിൽ മുൻപോട്ട് ചാടി വേഗത്തിൽ കൈകൾക്കുള്ളിലാക്കി എങ്കിലും ആ ബോൾ പിന്നീട് വൈകാതെ നോ ബോൾ വിളിക്കുകയായിരുന്നു. ശേഷം 2 സിക്സ് അടക്കം പായിച്ച ഹെറ്റ്മയർ അതിവേഗം ഡൽഹിയുടെ സ്കോർ 150 കടത്തുമെന്ന് തോന്നിപ്പിച്ചെങ്കിൽ പോലും താരം 10 ബോളിൽ 17 റൺസ് നേടി പുറത്തായി

Scroll to Top