അന്ന് ഞാൻ പരാജയപ്പെട്ടു നിൽക്കുമ്പോൾ ധോണി എന്നോട് അക്കാര്യം പറഞ്ഞു; ഗിൽ

images 1

ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച യുവ താരങ്ങളിൽ ഒരാളാണ് ശുബ്മാൻ ഗിൽ. ഇന്ത്യ അണ്ടർ 19 ലോകകപ്പ് കിരീടം നേടുമ്പോൾ നിർണായ പങ്ക് വഹിച്ച താരമാണ് ഗിൽ. ഇന്ത്യക്കായി ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും താരം പരിഗണിക്കപ്പെട്ടിട്ടുണ്ട്. നിലവിൽ ന്യൂസിലാൻഡിന് എതിരായ പാരമ്പരയിൽ ട്വന്റി-20 യിൽ അരങ്ങേറാൻ ഒരുങ്ങുകയാണ് താരം.

മൂന്നു വർഷങ്ങൾക്ക് മുൻപ് നടന്ന ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലൂടെയാണ് താരം ഇന്ത്യൻ ടീമിനായി അരങ്ങേറിയത്. എന്നാൽ അരങ്ങേറ്റ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുവാൻ താരത്തിന് സാധിച്ചില്ല. ഇപ്പോഴിതാ അന്ന് ടീം പരാജയപ്പെട്ട് നിൽക്കുമ്പോൾ നായകനായിരുന്നു ധോണി തൻ്റെ അടുത്തു വന്നു പറഞ്ഞ കാര്യം ഓർത്തെടുത്തിരിക്കുകയാണ് താരം.

“എൻ്റെ അരങ്ങേറ്റ മത്സരം വെച്ച് നോക്കുമ്പോൾ എത്രയോ മികച്ചതാണ് നിൻ്റെ അരങ്ങേറ്റം. ഒരു റൺസ് പോലും നേടാതെ അരങ്ങേറ്റ മത്സരത്തിൽ മഹി ഭായ് റൺ ഔട്ട് ആവുകയായിരുന്നു. ഇതു പറഞ്ഞുകൊണ്ട് ധോണി ചിരിക്കുകയാണ് എന്നോട് ചെയ്തത്. ഞാൻ നിരാശപ്പെട്ട് നിൽക്കുമ്പോൾ ഒരു മടിയും തോന്നാതെ തന്റെ പോരായ്മകൾ ധോണി എന്നോട് പങ്കുവെച്ചത് വലിയ പ്രതീക്ഷകളാണ് എനിക്ക് ഉണ്ടാക്കിയത്.”- ഗിൽ പറഞ്ഞു.

Read Also -  തെവാട്ടിയയുടെ ചിറകിലേറി ഗുജറാത്ത്‌. പഞ്ചാബിനെ തറപറ്റിച്ചത് 3 വിക്കറ്റുകൾക്ക്.
images 2


ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളിൽ ഒരാളാണ് ഗിൽ. നിലവിൽ ടീം അഴിച്ചു പണിക്ക് സാധ്യത ഏറെയുള്ളതിനാൽ ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചാൽ ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമാകാൻ ഗില്ലിന് കഴിയും. കൂടുതൽ അവസരങ്ങൾ ലഭിച്ചാൽ വിരാട് കോഹ്ലിയെ പോലെ മൂന്നാം നമ്പറിൽ തിളങ്ങാൻ കഴിവുള്ള താരമാണ്.

Scroll to Top