മികച്ച തുടക്കം നൽകി ഗിൽ :രോഹിത് ജോഡി -നേടിയത് അപൂർവ്വ റെക്കോർഡ്

ക്രിക്കറ്റ്‌ പ്രേമികളുടെ കാത്തിരിപ്പിന് എല്ലാം അവസാനം കുറിച്ച് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് ആവേശം തുടക്കം. ആധുനിക ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട ഇന്ത്യ :ന്യൂസിലാൻഡ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ടോസ് നേടിയ കിവീസ് നായകൻ കെയ്ൻ വില്യംസൺ ബൗളിംഗ് തിരഞ്ഞെടുത്തു. ഏറെ സ്വിങ്ങ് ബൗളിങ്ങിനെ തുണക്കുന്ന പിച്ചിൽ ടോസ് നേടി ബൗളിംഗ് ആദ്യം സെലക്ട്‌ ചെയ്യാൻ യാതൊരു മടിയും അനുഭവപെട്ടില്ല.

എന്നാൽ ടോസ് നഷ്ടമായെങ്കിലും ടീം ഇന്ത്യക്ക് വളരെയേറെ സന്തോഷം പകരുന്ന തുടക്കമാണ് രോഹിത് ശർമ :ശുഭ്മാൻ ഗിൽ ഓപ്പണിങ് സഖ്യം നൽകിയത്. ശക്തരായ കിവീസ് ബൗളിംഗ് നിരയെ ഏറെ മികച്ച രീതിയിൽ നേരിട്ട ഇരുവരും ഓപ്പണിങ് വിക്കറ്റിൽ 62 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് മടങ്ങിയത്. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ സ്വിങ്ങ് കിവീസ് ബൗളിംഗിനെ ഏറെ അനായാസം നേരിട്ട ഇരുവരും അപൂർവ്വ റെക്കോർഡും കരസ്ഥമാക്കിയാണ് ഇന്ന് മടങ്ങിയത്.

അന്താരാഷ്ട്ര ക്രിക്കറ്റ്‌ ലോകകപ്പ് ചരിത്രം പരിശോധിച്ചാൽ ഇത് രണ്ടാം തവണ മാത്രമാണ് ഒരു ഐസിസി ടൂർണമെന്റ് ഫൈനലിൽ ഇന്ത്യൻ ഓപ്പണിങ് ജോഡി 50 റൺസ് പാർട്ണർഷിപ് ഉയർത്തുന്നത്. മുൻപ് 2007ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കിവീസിനെതിരെ സച്ചിൻ : സൗരവ് ഗാംഗുലി ഓപ്പണിങ് സഖ്യവും 50 റൺസിൽ കൂടുതൽ ആദ്യ വിക്കറ്റിൽ നേടിയിരുന്നു. ഇപ്പോൾ ഈ അപൂർവ്വ നേട്ടത്തിനൊപ്പമാണ് ഗിൽ :രോഹിത് ശർമ ജോഡിയും എത്തിയിരിക്കുന്നത്‌.ഇരുപത് ഓവറിലേറെ നീണ്ടുനിന്ന ഒന്നാം വിക്കറ്റ് പാർട്ണർഷിപ് പൊളിച്ചത് ഫാസ്റ്റ് ബൗളർ ജാമിസനാണ് .68 പന്തിൽ 6 ഫോറുകൾ അടക്കം 34 റൺസ് അടിച്ചെടുത്ത സ്റ്റാർ ഓപ്പണർ രോഹിത് ശർമ ജാമിസൺ പന്തിൽ സ്ലിപ്പിൽ സൗത്തീക്ക് ക്യാച്ച് നൽകി പുറത്തായി.64 പന്തിൽ 28 റൺസ് അടിച്ചെടുത്ത ഗില്ലിനെ വാഗ്നർ കീപ്പർ കാച്ചിലൂടെ പുറത്താക്കി.