മെൽബണിലെ സ്റ്റീവ് സ്മിത്തിന്റെ പുറത്താകലിന് പിന്നിലെ തന്ത്രം കോച്ചിന്റെത് : വെളിപ്പെടുത്തലുമായി അശ്വിൻ

ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ  നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ഇന്ത്യൻ ടീമിന്റെ  തിരിച്ചുവരവിന് ഏറെ  സഹായിച്ചത് മെൽബണിൽ നടന്ന ബോക്സിങ് ഡേ  ടെസ്റ്റ്  മത്സരത്തിലെ പ്രകടനവും , രണ്ടാം ടെസ്റ്റിലെ വിജയവുമാണ് . മെൽബൺ  ടെസ്റ്റിൽ  വലിയൊരു ഒന്നാം ഇന്നിംഗ്സ് സ്കോർ ലക്ഷ്യമിട്ട്  ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം  തന്നെ ബാറ്റ് ചെയ്യുവാൻ വേണ്ടി  തീരുമാനിക്കുകയായിരുന്നു, പ്രധാന ബാറ്റ്സ്മാന്മാരിൽ ഒരാളായ സ്റ്റീവ് സ്മിത്തിനെ പൂജ്യത്തിൽ പുറത്താക്കി ഓസ്‌ട്രേലിയയെ 190 റൺസിന് ആദ്യ ഇന്നിംഗ്‌സിൽ ഗംഭീര ബൗളിങ്ങിലൂടെ ഇന്ത്യ  പിടിച്ചു കെട്ടുകയായിരുന്നു.

എന്നാൽ ഇപ്പോൾ രണ്ടാം ടെസ്റ്റിന്റെ  ആദ്യ ദിനം തന്നെ ഓസ്‌ട്രേലിയയുടെ  വിശ്വസ്ത  താരം സ്റ്റീവ് സ്മിത്തിനെ പുറത്താക്കാന്‍ രവിശാസ്‌ത്രി മെനഞ്ഞ തന്ത്രം വെളിപ്പെടുത്തി ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ രവിചന്ദ്ര  അശ്വിൻ രംഗത്തെത്തി കഴിഞ്ഞു . മത്സരത്തിന്റെ ആദ്യ 10 ഓവറില്‍ തന്നെ ബൗളിങ്ങിനായി
പന്തെടുക്കാന്‍  രവി ശാസ്‌ത്രി
തന്നോട്  മത്സരത്തിനിടയിൽ  ആവശ്യപ്പെട്ടിരുന്നുവെന്ന് അശ്വിന്‍ പറയുന്നു.

മത്സരത്തില്‍ ടോസ് നഷ്ടമായതിന് പിന്നാലെ  കോച്ച് രവി ശാസ്ത്രി എന്റെ അടുത്ത് വന്നു. ആദ്യ 10 ഓവറില്‍ തന്നെ ഞാന്‍ പന്തെറിയണം അതിനായി തയ്യാറെടുത്തോളൂ  എന്ന് പറഞ്ഞു. പേസര്‍മാരാണ് ആദ്യ ഓവറുകള്‍ സാധാരണ  എറിയുക എന്നിരിക്കെ മെല്‍ബണില്‍ ആദ്യ 10 ഓവറിനുള്ളിൽ ഞാൻ പന്തെറിയാണോ  എന്നായിരുന്നു എന്റെ ചിന്താഗതി  അശ്വിന്‍ പറയുന്നു.

ആദ്യ 10  ഓവറിനുള്ളിൽ പന്ത് എറിയൂ .അവിടെ ചിലപ്പോൾ  സ്പിന്‍ ചെയ്‌തേക്കാം. ശാസ്‌ത്രി പറഞ്ഞു. അദ്ദേഹം പറഞ്ഞത് പോലെ ഞാന്‍ നേരത്തെ ആദ്യ ഇന്നിങ്സിൽ  പന്തെറിഞ്ഞു. അവിടെ സ്പിന്‍ ചെയ്യുകയും ചെയ്‌തു. എന്താണ് സംഭവിക്കുന്നത് എന്നത്   തന്നെ ഏറെ  അത്ഭുതപ്പെടുത്തി. അശ്വിന്‍ പറഞ്ഞു.

Read More  അവന്റെ ചിന്തകൾ കോഹ്‍ലിയെയും വില്യംസനെയും പോലെ : റിഷാബ് പന്തിനെ കുറിച്ചുള്ള വമ്പൻ രഹസ്യം വെളിപ്പെടുത്തി റിക്കി പോണ്ടിങ്

ആദ്യ 2 ടെസ്റ്റിലും ഓസീസ് പ്രധാന താരങ്ങളിലൊരാളായ സ്റ്റീവ് സ്മിത്തിന് ബാറ്റിങ്ങിൽ ശോഭിക്കുവാനായില്ല .2 ടെസ്റ്റിലും താരം രണ്ടക്ക സ്കോർ പോലും നേടിയിരുന്നില്ല .അശ്വിന്റെ പന്തുകളെ നേരിടുവാൻ സ്റ്റീവ് സ്മിത്ത് വിയർക്കുന്നത് നാം പരമ്പരയിൽ കണ്ടിരുന്നു .

LEAVE A REPLY

Please enter your comment!
Please enter your name here