ഗെയിൽ പഴയ സിംഹം : റൺസ് അടിക്കണമെന്ന് മുൻ താരം

IMG 20210930 180508 scaled

ഐപിൽ ആവേശം പുരോഗമിക്കുമ്പോൾ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം വളരെ ഏറെ ത്രില്ലിലാണ്. ടീമുകളെല്ലാം പ്ലേഓഫിലേക്ക് സ്ഥാനം നേടുവാൻ വാശിയേറിയ ഏറെ പോരാട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ ആരൊക്കെ കിരീടം നേടാനുള്ള അന്തിമ റൗണ്ട് മത്സരങ്ങളിൽ എത്തുമെന്നത് പ്രവചനാതീതമാണ്. എന്നാൽ ഐപിൽ പതിനാലാം സീസണിൽ മികച്ച ടീമുമായി എത്തിയിട്ടും നിരാശ മാത്രം സമ്മാനിച്ച ഒരു ടീമാണ് പഞ്ചാബ് കിങ്‌സ്. മികച്ച ഫോമിലുള്ള താരങ്ങൾ അനവധി സ്വാഡിലുണ്ട് എങ്കിൽ പോലും തകരുന്ന ബാറ്റിങ് നിരയാണ് പഞ്ചാബ് കിങ്സിന്റെ ശാപം. കൂടാതെ അനാവശ്യമായി റൺസ് വഴങ്ങുന്ന ബൗളർമാരും പഞ്ചാബ് ടീം പ്രതീക്ഷകൾക്ക് മുൻപിൽ വെല്ലുവിളികൾ സൃഷ്ടിക്കുകയാണ്.

images 2021 09 30T180401.386

അതേസമയം പഞ്ചാബ് കിങ്‌സ് ടീമിലെ സീനിയർ താരം ക്രിസ് ഗെയിൽ ഇപ്പോൾ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്. കരീബിയൻ പ്രീമിയർ ലീഗിൽ അടക്കം വെടികെട്ട് ബാറ്റിങ് പുറത്തെടുത്ത ക്രിസ് ഗെയിലിന് രണ്ടാംപാദ മത്സരങ്ങളിൽ തന്റെ പഴയ മികവിലേക്ക് എത്തുവാൻ കഴിയുന്നില്ല. എന്നാൽ ഗെയിൽ മോശം ഫോമിനെ പരിഹസിച്ചുകൊണ്ട് രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരമായ ഇർഫാൻ പത്താൻ.ആരാധകർ എല്ലാം സിക്സർ മഴ പ്രതീക്ഷിക്കുന്ന ഗെയിൽ ബാറ്റിൽ നിന്നും റൺസ് പിറക്കുന്നില്ല എന്നും ചൂണ്ടികാട്ടിയ ഇർഫാൻ പത്താൻ പ്രായമായി കൊണ്ടിരിക്കുന്ന ഒരു സിംഹം തന്നെയാണ് ഗെയിലെന്നും വിശദമാക്കി

See also  വേറെ വിക്കറ്റ് കീപ്പറെ നോക്കണ്ട, ലോകകപ്പിനായി റിഷഭ് പന്ത് റെഡി. പിന്തുണ നൽകി പീറ്റേഴ്സൺ.

“ഗെയിൽ ബാറ്റിങ് മികവിനെ കുറിച്ച് നമുക്ക് എല്ലാം അറിയാം. അദ്ദേഹം പ്രായം ആയികൊണ്ടിരിക്കുന്ന ഒരു സിംഹമാണ് പക്ഷേ റൺസ് നേടുവാൻ ഗെയിലിന് ഇനി എങ്കിലും കഴിയണം. പഞ്ചാബ് കിങ്‌സ് ടീം ക്രിസ് ഗെയിലിൽ നിന്നും കൂടുതൽ റൺസ് മാത്രമാണ് പ്രതീക്ഷിക്കുന്നത്. ഗെയിൽ ബാറ്റ്‌ ചലിക്കാതെ സീസണിൽ ഒരുതരത്തിൽ മാറ്റവും നടക്കില്ല. റൺസ് അടിക്കുക മാത്രമാണ് പരിഹാരം “മുൻ ഇന്ത്യൻ ആൾറൗണ്ടർ നിരീക്ഷിച്ചു.

images 2021 09 30T180355.506

കൂടാതെ നിക്കോളാസ് പൂരന്റെ മോശം ഫോമിസനെയും ഇർഫാൻ പത്താൻ വിമർശിച്ചു. “മായങ്ക് അഗർവാളിന്റെ പരിക്ക് പഞ്ചാബ് ടീമിന് സമ്മാനിച്ചത് വൻ തിരിച്ചടിയാണെന്നത് നമ്മുക്ക് അവരുടെ പ്രകടനം കാണുമ്പോൾ വ്യക്തം. ഒപ്പം ഹൂഡ കൂടുതൽ ആഗ്ഗ്രീസിവ് ക്രിക്കറ്റ്‌ കളിക്കാനും തയ്യാറാവണം. പൂരൻ കൂടി റൺസ് അടിച്ചെടുത്താൽ വമ്പൻ സ്കോർ പഞ്ചാബ് ടീമിന് നേടുവാൻ കഴിയും ” ഇർഫാൻ പത്താൻ വ്യക്തമാക്കി

Scroll to Top