അവൻ ലോകകപ്പിലുണ്ടാകും. പുറത്താകുമെന്ന് കരുതേണ്ട.ഹർദിക് പാണ്ഡ്യയെക്കുറിച്ച് സുനിൽ ഗവാസ്കർ.

പതിനഞ്ചാമത് ഇന്ത്യൻ പ്രീമിയർ ലീഗ് പല താരങ്ങൾക്കും നിർണായകമാണ്. തങ്ങളുടെ കരിയർ അവസാനിച്ചിട്ടില്ല എന്ന് മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുവാൻ ഏറ്റവും വലിയ അവസരമാണിത്. പല താരങ്ങൾക്കും തിരിച്ചുവരാനുള്ള ഏറ്റവും നല്ല അവസരം. മറ്റു സീസണുകളിൽ അപേക്ഷിച്ചു നോക്കുമ്പോൾ ഇത്തവണ ഇന്ത്യൻ താരങ്ങളിൽ പലർക്കും നിലനിൽപ്പിൻ്റെ സീസണാണ്. അതിൽ മുഖ്യ താരമാണ് ഹർദിക് പാണ്ഡ്യ. കഴിഞ്ഞ ലോകകപ്പിനുശേഷം താരം ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. കഠിനമായ പുറം വേദന മൂലമാണ് താരത്തിന് പല പരമ്പരയും നഷ്ടമായത്. പിന്നീട് തിരിച്ചു വരാൻ ഒരുങ്ങിയെങ്കിലും മോശം ഫോമിനെ തുടർന്ന് ടീമിൽ നിന്നും തഴയപ്പെട്ടു.

ഇത്തവണ ഹർദിക്കിന് ഐപിഎല്ലിൽ മികവുകാട്ടിയെ മതിയാവൂ. ഗുജറാത്തിൻെറ ക്യാപ്റ്റനും കൂടിയാണ് താരം. ആദ്യ മത്സരത്തിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഭേദപ്പെട്ട പ്രകടനമാണ് താരം കാഴ്ചവച്ചത്. മത്സരത്തിൽ വിജയിക്കുകയും ചെയ്തു.

images 17 2

ഒക്ടോബറിൽ ഓസ്ട്രേലിയയിൽ വെച്ചാണ് ഇത്തവണ ടി20 ലോകകപ്പ് നടക്കുന്നത്. ആ ലോകകപ്പിന് ഹർദ്ധിക്കിൻ്റെ സ്ഥാനത്തിന് യാതൊരു സംശയവും വേണ്ട എന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്ക്കർ.

images 15 3


ഗവാസ്കറുടെ വാക്കുകളിലൂടെ..
“ഹർദിക് വീണ്ടും പന്ത് എറിയുമോ, എത്ര ഓവർ എറിയാൻ സാധിക്കും, ബാറ്റിംഗ് എങ്ങനെയാവും ഇതെല്ലാം ഗുജറാത്ത് മാത്രമല്ല വീക്ഷിച്ചിരുന്നത്. ക്രിക്കറ്റ് ലോകം ഒന്നാകെ നോക്കിയിരുന്ന കാര്യമാണിത്. അവൻ ബൗളിംഗ് ആരംഭിച്ചു. ഭേദപ്പെട്ട രീതിയിൽ പന്തെറിഞ്ഞു. നന്നായി ബാറ്റ് ചെയ്തു. അതുകൊണ്ട് തന്നെ ടി20 ലോകകപ്പിലേക്ക് സ്വാഭാവികമായി ഇടംപിടിക്കുന്ന താരം ആയിരിക്കും ഹർദ്ധിക്. ഹർദിക് ഇന്ത്യയുടെ ഫിനിഷർ ആണ്. വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് ഒറ്റയ്ക്ക് മത്സരഫലം മാറ്റിമറിക്കാൻ ഹർദിക്കിന് കഴിവുണ്ട്.

images 16 3

എന്നാൽ സമീപകാലത്തായി അത് നഷ്ടപ്പെട്ടതോടെയാണ് ഇന്ത്യ പുതിയ ഫിനിഷറെ തിരയാൻ ആരംഭിച്ചത്. എന്നാൽ അവൻറെ ഈ സീസണിലെ തുടക്കം ഗംഭീരം ആയിട്ടുണ്ട്. നായകനെന്ന നിലയിൽ തീരുമാനങ്ങളും മികച്ചതായിരുന്നു. സീസൺ അവസാനിക്കുമ്പോഴും ഇതേ മികവുകാട്ടാൻ അവൻ ആയാൽ തീർച്ചയായും അവൻ ലോകകപ്പിൽ ഉണ്ടാവും. എക്ക്സ് ഫാക്ടർ താരങ്ങളിലൊരാളാണ് അവൻ.”-ഗവാസ്ക്കർ പറഞ്ഞു.