ധോണിയുമായി ഭിന്നതയോ ? ഒടുവില്‍ തുറന്നു പറഞ്ഞ് ഗൗതം ഗംഭീര്‍

ആളും തരവും നോക്കാതെ എന്തു കാര്യവും തുറന്നടിച്ച് സംസാരിക്കുന്ന താരമാണ് ഗൗതം ഗംഭീര്‍. ഗംഭീറിന്‍റെ പല സംസാരങ്ങളും അതിനാല്‍ വിവാദമാകാറുണ്ട്. ധോണിയെ ഉന്നം വച്ച് പല തവണെയും പ്രസ്താവനകള്‍ ഗംഭീറിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. ഇരുവരും തമ്മില്‍ ഭിന്നതകള്‍ ഉണ്ട് എന്ന് അഭ്യൂഹങ്ങള്‍ ഉണ്ട് എന്ന് പറയപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇതെല്ലാം തള്ളി കളയുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

യൂട്യൂബിലെ ഓവര്‍ ആന്‍ഡ് ഔട്ട് ഷോയിലൂടെയാണ് ഇക്കാര്യം ഗംഭീര്‍ പറഞ്ഞ്. ധോണിയുമായി പരസ്പര ബഹുമാനമുള്ള താരമാണെന്നും പ്രതിസന്ധി ഘട്ടത്തില്‍ ധോണിക്കൊപ്പം ഉണ്ടാകുന്ന ആദ്യത്തയാള്‍ താനായിരിക്കും എന്ന് ഗംഭീര്‍ പറഞ്ഞു. “നോക്കൂ, എനിക്ക് അദ്ദേഹത്തോട് വളരെയധികം ബഹുമാനമുണ്ട്, അത് എല്ലായ്പ്പോഴും നിലനിൽക്കും.”

gautam gambhir ms dhoni ipl 1597564654

“138 കോടി ജനങ്ങളുടെ മുന്നിൽ എവിടെയും എനിക്ക് അത് പറയാൻ കഴിയും, എപ്പോഴെങ്കിലും അദ്ദേഹത്തിനു പ്രതിസന്ധിയുണ്ടെങ്കിൽ, ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങള്‍കൊണ്ടും, ധോണി എന്ന മനുഷ്യനെ കരുതി ഞാന്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കും ” ഗംഭീര്‍ പറഞ്ഞു.

ms dhoni 1200

“നമുക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം, നിങ്ങൾ ഗെയിമിനെ മറ്റൊരു രീതിയിൽ നോക്കും, ഞാൻ ഗെയിമിനെ മറ്റൊരു രീതിയിൽ നോക്കിയേക്കാം. എനിക്ക് എന്റെ സ്വന്തം അഭിപ്രായങ്ങളുണ്ട്, അദ്ദേഹത്തിന് സ്വന്തം അഭിപ്രായമുണ്ട്. അദ്ദേഹം ക്യാപ്റ്റനായിരുന്നപ്പോൾ ഏറ്റവും കൂടുതൽ കാലം ഞാൻ വൈസ് ക്യാപ്റ്റൻ ആയിരുന്നു… ഞങ്ങളുടെ ടീമുകൾക്ക് വേണ്ടി കളിക്കുമ്പോൾ ഞങ്ങൾ മൈതാനത്ത് എതിരാളികളായിരുന്നു. പക്ഷേ, എനിക്ക് അദ്ദേഹത്തോട് ബഹുമാനമുണ്ട് ”ഗംഭീര്‍ കൂട്ടിച്ചേർത്തു.

Kl rahul and Gautam Gambhir

മുന്‍ കൊല്‍ക്കത്ത ക്യാപ്റ്റന്‍ കൂടിയായ ഗൗതം ഗംഭീര്‍ ഇത്തവണ ലക്നൗ ഫ്രാഞ്ചൈസിയുടെ ഭാഗമാണ്. കെല്‍ രാഹുല്‍ നയിക്കുന്ന ടീമില്‍ മെന്‍ററായാണ് രണ്ട് തവണ ഐപിഎല്‍ ചാംപ്യനായ ഗംഭീര്‍ എത്തിയിരിക്കുന്നത്.