ഇനി ഇന്ത്യ ജയിച്ചില്ലെങ്കിലും അവനാണ് എന്‍റെ മാന്‍ ഓഫ് ദ ടൂര്‍ണമെന്‍റ് ; പ്രശംസയുമായി ഗൗതം ഗംഭീര്‍.

ഐസിസി ടി20 ലോകകപ്പിലെ പോരാട്ടത്തില്‍ സിംബാബ്വെയെ തോല്‍പ്പിച്ച് ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് ഇന്ത്യ സെമിഫൈനലില്‍ എത്തിയത്. സൂപ്പര്‍ 12 ലെ 5 ല്‍ 4 മത്സരങ്ങളും വിജയിച്ച ഇന്ത്യ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടും.

മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് അര്‍ദ്ധസെഞ്ചുറി നേടിയിരുന്നു. 25 പന്തില്‍ 6 ഫോറും 4 സിക്സുമായി 61 റണ്‍സാണ് സൂര്യ നേടിയത്. ടൂര്‍ണമെന്‍റില്‍ ഇതിനോടകം 3 അര്‍ദ്ധസെഞ്ചുറി നേടിയ താരം 193 സ്ട്രൈക്ക് റേറ്റില്‍ 225 റണ്‍സ് നേടി കഴിഞ്ഞു.

348908

ഇപ്പോഴിതാ താരത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

“വിരാട് കോഹ്‌ലി, കെഎൽ രാഹുൽ, രോഹിത് ശർമ്മ തുടങ്ങിയ താരങ്ങൾ വളരെ ഓര്‍ത്തഡോക്സ് കളിക്കാരാണ്. സൂര്യകുമാർ യാദവ് വ്യത്യസ്തനാണ്. ഇത് ആസ്വദിക്കൂ, കാരണം പലപ്പോഴും ഇത്തരം കളിക്കാരെ നിങ്ങൾക്ക് ലഭിക്കില്ല, ഇന്ത്യക്ക് ഒരിക്കലും ഇത്തരത്തിലുള്ള കളിക്കാരെ ലഭിച്ചിട്ടില്ല, പ്രത്യേകിച്ച് നാലാം നമ്പറില്‍ ” ഗംഭീർ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

sky fancy shots

“200 റൺസിന് മുകളിൽ, മൂന്ന് അർധസെഞ്ചുറികൾ…ഇന്ത്യ വിജയിക്കാൻ പോവുന്നില്ലെങ്കിലും അവനാണ് എന്‍റെ ടൂർണമെന്റിലെ താരം. അവൻ ഇതിനകം തന്നെ ഏറ്റവും മികച്ചതാണ്, കാരണം അദ്ദേഹം ചെലുത്തിയ സ്വാധീനം അത്രമാത്രമാണ്”ഗംഭീർ പറഞ്ഞു.

ബാറ്റ് ചെയ്യുമ്പോൾ അവൻ കാണിക്കുന്ന ആത്മവിശ്വാസം, ഡഗ്-ഔട്ടിനെ ശാന്തമാക്കുമെന്ന് മത്സര ശേഷം രോഹിത് ശര്‍മ്മ പറഞ്ഞിരുന്നു.