അവരെ രണ്ടുപേരെയും താരതമ്യം ചെയ്യരുത്. കാരണം വ്യക്തമാക്കി സൗരവ് ഗാംഗുലി.

images 79 1

ഇത്തവണത്തെ ഐപിഎൽ സീസണിൽ 341 റൺസ് നേടിയെങ്കിലും ടീമിൻ്റെ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിക്കാൻ സാധിക്കാതിരുന്ന താരമാണ് റിഷബ് പന്ത്. നിരവധി മത്സരങ്ങൾ മികച്ചരീതിയിൽ തുടങ്ങിയെങ്കിലും അത് വലിയൊരു സ്കോറിലേക്ക് എത്തിക്കുന്നതിൽ താരം പരാജയപ്പെട്ടു. ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ആയിരുന്ന പന്ത് ഒരുപാട് വിമർശനങ്ങളും നേരിടേണ്ടി വന്നു.


താരത്തിൻ്റെ കരിയർ തുടങ്ങിയത് മുതൽ കേൾക്കുന്നതാണ് എംഎസ് ധോണിയുമായുള്ള താരതമ്യം ചെയ്യൽ. ധോണി വിരമിച്ചട്ട് വർഷങ്ങളായെങ്കിലും ധോണിയുമായി പന്തിനെ താരതമ്യം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്. ഈ താരതമ്യം ചെയ്യലിൽ തൻ്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലി.

images 80 1

“പന്തിനെ ധോണിയുമായി താരതമ്യം ചെയ്യരുത്. ധോണിക്ക് വളരെയധികം അനുഭവപരിചയമുണ്ട്. ഐപിഎൽ ടെസ്റ്റ് ഏകദിനം എന്നിവയിൽ 500 ലധികം മത്സരങ്ങളിൽ നായകനായിരുന്നു അതിനാൽ തന്നെ പന്തിനെ ധോണിയുമായി താരതമ്യം ചെയ്യുന്നത് ന്യായമല്ല.”-ഗാംഗുലി പറഞ്ഞു.

images 81


പല കളികളിലും എടുത്ത തീരുമാനങ്ങൾ തെറ്റായതോടെയാണ് ഡൽഹി നായകന് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നത്. ഈ സീസണിൽ 7 വിജയവും 7 തോൽവിയും ആണ് ഡൽഹിയുടെ അക്കൗണ്ടിൽ ഉള്ളത്. അവസാന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനോട് വിജയിച്ചാൽ പ്ലേ ഓഫിൽ കളിക്കാം എന്ന അവസ്ഥയിൽ മുംബൈയോട് തോറ്റു കൊണ്ട് പ്ലേ ഓഫ് കാണാതെ പുറത്താവുകയായിരുന്നു ഡൽഹി.

Read Also -  ക്ലാസ് സെഞ്ച്വറിയുമായി ഋതു. ചെന്നൈ സൂപ്പര്‍ കിംഗ്സ് ചരിത്രത്തില്‍ ഇതാദ്യം.
Scroll to Top