ഇത്രയും മോശം ക്യാപ്റ്റന്‍സി ഞാന്‍ വേറാരില്ലും കണ്ടട്ടില്ലാ. തുറന്നടിച്ച് ഗൗതം ഗംഭീര്‍

319622 1

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ക്രിക്കറ്റ് വേദികളില്‍ നിറസാന്നിധ്യമാണ് ഗൗതം ഗംഭീര്‍. എന്തും ആരെയും നോക്കാതെ തുറന്നടിച്ച് പറയുന്ന സ്വഭാവമാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ക്കുള്ളത്. ഇപ്പോഴിതാ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിക്കുകയാണ് മുന്‍ താരം. ഇത്രയും മോശം ക്യാപ്റ്റന്‍സി ഞാന്‍ വേറൊരു താരത്തിലും കണ്ടിട്ടില്ലെന്നും ഗംഭീര്‍ പറഞ്ഞു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബാംഗ്ലൂര്‍ നിശ്ചിത 20 ഓവറില്‍ 204 റണ്‍സ് നേടുകയായിരുന്നു. തുടക്കത്തിലേ 2 വിക്കറ്റുകള്‍ നഷ്ടമായെങ്കിലും മാക്സ്വെല്‍ – ഡീവില്ലേഴ്സ് കൂട്ടുകെട്ട് ബാംഗ്ലൂരിനെ 200 കടത്തി. വരുണ്‍ ചക്രവര്‍ത്തിയുടെ ആദ്യ ഓവറില്‍ 2 വിക്കറ്റ് വീണെങ്കിലും പിന്നീട് തുടര്‍ച്ചയായ ഓവറില്‍ പന്ത് ചെയ്യാന്‍ കൊടുത്തില്ലാ.

വരുണ്‍ ചക്രവര്‍ത്തിയെ ബൗളിംഗില്‍ നിന്ന് മാറ്റിയ തീരുമാനമാണ് മത്സരഗതിയെ തന്നെ സ്വാധീനിച്ചതെന്ന് ഗംഭീര്‍ പറയുന്നു. എന്തുകൊണ്ടാണ് തുടര്‍ച്ചയായ രണ്ടാം ഓവര്‍ ചക്രവര്‍ത്തിക്ക് നല്‍കാതിരുന്നതെന്ന് ഗംഭീര്‍ ചോദിക്കുന്നു. മോര്‍ഗന് ഇക്കാര്യത്തില്‍ വലിയ വീഴ്ച്ച തന്നെ സംഭവിച്ചതായി ഗംഭീര്‍ പറയുന്നു.

ആര്‍സിബിയുടെ ഫോമിലുള്ള ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ആ സമയം ക്രീസിലുണ്ടായിരുന്നു. അദ്ദേഹത്തെ വീഴ്ത്താന്‍ പറ്റിയ സമയമായിരുന്നു അത്. മോര്‍ഗന്‍ രണ്ടാമതൊരു ഓവര്‍ കൂടി ചക്രവര്‍ത്തിക്ക് നല്‍കിയിരുന്നെങ്കില്‍ ഉറപ്പായും മാക്‌സ്‌വെല്ലിന്റെ വിക്കറ്റ് അദ്ദേഹം നേടുമായിരുന്നുവെന്നും ഗംഭീര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ക്യാപ്റ്റന്‍മാരാണ് അത്തരമൊരു അബദ്ധം കാണിച്ചിരുന്നതെങ്കില്‍ ഒരുപാട് പേര്‍ ഇപ്പോള്‍ വിമര്‍ശിക്കാനുണ്ടാവുമായിരുന്നു എന്നും ഗംഭീര്‍ കൂട്ടിചേര്‍ത്തു.

See also  അവന്‍ ലോകകപ്പ് കളിക്കുകയാണെങ്കില്‍ അത് ഇന്ത്യക്കൊരു മുതല്‍ക്കൂട്ടാവും : ജയ് ഷാ
Scroll to Top