അവനെപ്പോലെ മറ്റാർക്കും പറ്റില്ല; ഗൗതം ഗംഭീർ

139353 vcaefphctn 1585804942

ഇഇംഗ്ലണ്ടിനെതിരെ ലോകകപ്പ് സെമിഫൈനലിൽ നാണംകെട്ട തോൽവി വഴങ്ങിയതിനു പിന്നാലെ ഇന്ത്യൻ ടീമിനെതിരെ ഒരുപാട് പേരാണ് രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അതിനിടയിൽ ഇപ്പോൾ ഇതാ മുൻ ഇന്ത്യൻ നായകൻ ധോണിയെ പുകഴ്ത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ താരം ഗൗതം ഗംഭീർ. സ്റ്റാർ സ്പോർട്സിലെ ചർച്ചയ്ക്കിടയിലാണ് ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങൾ നേടിയിട്ടുള്ള ധോണിയെ ഗംഭീർ പുകഴ്ത്തിയത്.

“വിരാട് കോഹ്ലിയും രോഹിത് ശർമയും നേടിയ സെഞ്ച്വറികളുടെ എണ്ണം മറികടക്കാൻ ഒരു കളിക്കാരൻ ഇനിയും വരുമായിരിക്കും. പക്ഷേ ധോണിയെ പോലെ മൂന്ന് ഐ.സി.സി കിരീടങ്ങൾ നേടാൻ ആകുന്ന ഒരു നായകൻ ഇനി ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല.”- ഗംഭീർ പറഞ്ഞു. ഇന്ത്യ അവസാനമായി ഒരു ഐസിസി ട്രോഫി നേടുമ്പോൾ നായകനായിരുന്നത് ധോണിയായിരുന്നു. 2013 ചാമ്പ്യൻസ് ട്രോഫി ആയിരുന്നു അത്. പിന്നീട് നടന്ന എല്ലാ ഐ.സി.സി ടൂർണമെൻ്റുകളിലും ഇന്ത്യ പരാജയപ്പെട്ടു.

dhoni gambhir

പ്രഥമ 20-20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ് എന്നിവയൊക്കെ ഇന്ത്യ നേടുമ്പോൾ നായകനായിരുന്നത് ധോണിയായിരുന്നു. ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയശേഷം ഇന്ത്യ പങ്കെടുത്ത 2016 ഏകദിന ലോകകപ്പ്, 20-20 ലോകകപ്പ്,2019 ഏകദിന ലോകകപ്പ്, 2017 ചാമ്പ്യൻസ് ട്രോഫി എന്നീ ടൂർണമെന്റുകളിൽ ഇന്ത്യ പരാജയപ്പെട്ടു. ചാമ്പ്യൻസ് ട്രോഫിയിൽ കലാശ പോരാട്ടത്തിൽ പാക്കിസ്ഥാനോടായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്.

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.

കിരീടനേട്ടത്തിൽ ധോണിയെ പുകഴ്ത്തുമ്പോഴും അർഹമായ പരിഗണന ലഭിക്കാത്തതിൽ ഗംഭീർ പലപ്പോഴും അസംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. 2011 ഏകദിന ലോകകപ്പിൽ ധോണി അർദ്ധ സെഞ്ച്വറി നേടുകയും സിക്സർ അടിച്ച് ഇന്ത്യയെ വിജയിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ മത്സരത്തിൽ നിർണായക അർദ്ധ സെഞ്ച്വറി നേടിയ ഗംഭീറിനെ കുറിച്ച് ആരും അധികം സംസാരിച്ചിട്ടില്ല. ഇക്കാര്യത്തിലാണ് പല വേദികളിലും ഗംഭീർ അസംതൃപ്തി പ്രകടിപ്പിച്ചത്.

Scroll to Top