ബൂംറയെ സ്വീപ് ഷോട്ട് സിക്സ് അടിച്ച് ഇന്നിംഗ്സ് ഫിനിഷ്. ഇത് ഗെയ്ക്വാദ് സ്റ്റെല്‍

ഐപിഎല്‍ രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ചുള്ള ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഭേദപ്പെട്ട സ്കോറില്‍ എത്തിച്ചത് ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദാണ്. 58 പന്തില്‍ 9 ഫോറും 4 സിക്സും അടക്കം 88 റണ്‍സാണ് റുതുരാജ് ഗെയ്ക്വാദ് നേടിയത്.

ഒരറ്റത്ത് വിക്കറ്റ് വീണുകൊണ്ടിരുന്നപ്പോളും മറുവശത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഭേദപ്പെട്ട സ്കോറിലേക്ക് യുവതാരം നയിക്കുകയായിരുന്നു. 11ാം ഓവര്‍ അവസാനിക്കുമ്പോള്‍ 30 പന്തില്‍ 26 റണ്‍സായിരുന്നു ഗെയ്ക്വാദിന്‍റെ സ്കോര്‍.

എന്നാല്‍ പിന്നീട് സ്കോറിങ്ങ് കൂട്ടിയ ഗെയ്ക്വാദ് പിന്നീടുള്ള 28 പന്തില്‍ 62 റണ്‍സാണ് നേടിയത്. അവസാന ഓവറിലെ അവസാന പന്തില്‍ ജസ്പ്രീത് ബൂംറയെ സ്വീപ് ഷോട്ട് സിക്സിലൂടെയാണ് ഇന്നിംഗ്സ് ഫിനിഷ് ചെയ്തത്. ഐപിഎല്‍ കരിയറിലെ ആറാം അര്‍ദ്ധസെഞ്ചുറിയാണ് റുതുരാജ് ഗെയ്ക്വാദ് നേടിയത്.

കാണാം വീഡിയോ