അത്ഭുതങ്ങൾ സൃഷ്ടിക്കും അവൻ :വാനോളം പുകഴ്ത്തി സെലക്ടർ

87708444

സൗത്താഫ്രിക്കക്ക്‌ എതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസമാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. യുവ താരങ്ങളെ അടക്കം ഉൾപെടുത്തിയാണ് ഇന്ത്യൻ ഏകദിന സ്‌ക്വാഡിനെ തിരഞ്ഞെടുത്തത്. വിരാട് കോഹ്ലിക്ക് പകരം നായകനായി എത്തിയ രോഹിത് ശർമ്മക്ക്‌ പരിക്ക് കാരണം ഈ പരമ്പരയിൽ നിന്നും പിന്മാറേണ്ടി വന്നത് ആരാധകരെ എല്ലാം ഞെട്ടിച്ചു. നേരത്തെ ടെസ്റ്റ്‌ പരമ്പരയിലും രോഹിത് ഹാംസ്ട്രിങ് ഇഞ്ചുറി കാരണം കളിക്കാനായില്ല. ഓപ്പണർ രാഹുലാണ് സൗത്താഫ്രിക്കക്ക്‌ എതിരായ ഏകദിന പരമ്പരയിൽ ടീം ഇന്ത്യയെ നയിക്കുന്നത്. ഫാസ്റ്റ് ബൗളർ ജസ്‌പ്രീത് ബുംറയാണ് ഉപനായകൻ.യുവ താരങ്ങളായ ഋതുരാജ് ഗെയ്ക്ഗ്വാദ്, വെങ്കടേഷ് അയ്യർ എന്നിവർക്ക്‌ ഏകദിന സ്‌ക്വാഡിൽ ഇടം ലഭിച്ചു.

ഇന്നലെ ഏകദിന ടീമിനെ പ്രഖ്യാപിച്ച ശേഷം യുവ ഓപ്പണർ ഗെയ്ക്ഗ്വാദിനെ വാനോളം പുകഴ്ത്തി ചീഫ് സെലക്ടർ ചേതൻ ശർമ്മ രംഗത്ത് എത്തി. ഇന്ത്യൻ ടീമിനായി വളരെ അധികം അത്ഭുതങ്ങൾ സൃഷ്ടിക്കാൻ ഗെയ്ക്ഗ്വാദിന് സാധിക്കുമെന്നാണ് ചീഫ് സെലക്ടറുടെ അഭിപ്രായം.ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയിൽ നാല് സെഞ്ച്വറികൾ അടിച്ച് ചരിത്ര നേട്ടം കരസ്ഥമാക്കിയ ഗെയ്ക്ഗ്വാദ് നേരത്തെ ടി :20 ക്രിക്കറ്റിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിരുന്നു.വിജയ് ഹസാരെയിൽ 600പ്ലസ് റൺസാണ് യുവ ഓപ്പണർ നേടിയത്. ഐപിൽ 2020ലെ സീസണിൽ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയതും യുവ താരമായ ഗെയ്ക്ഗ്വാദ് തന്നെ.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.
images 2022 01 01T164745.364

“ഇന്ത്യൻ ടീമിനായി ഗെയ്ക്ഗ്വാദ് വളരെ ഏറെ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.ഞങ്ങളെല്ലാം ചേർന്ന് അദേഹത്തിന്റെ മികച്ച ബാറ്റിങ് ഫോം പരിഗണിച്ചാണ് ഇപ്പോൾ ഇന്ത്യൻ ടീമിലേക്ക് സെലക്ട്‌ ചെയ്തിരിക്കുന്നത്. അദ്ദേഹം ടീമിലേക്ക് എത്തുന്നത് ശരിയായ സമയത്താണ്. നേരത്തെ ടി :20 ക്രിക്കറ്റിലേക്ക് ഗെയ്ക്ഗ്വാദ് സ്ഥാനം പിടിച്ചിരുന്നു. ഇപ്പോൾ അദ്ദേഹം ഏകദിന ടീമിലേക്ക് എത്തുകയാണ്. ഋതുരാജ് പ്ലേയിംഗ്‌ ഇലവനിൽ ഇടം നേടുമോയെന്ന് ഞങ്ങൾക്ക്‌ അറിയില്ല. ടീം മാനേജ്മെന്റ് ഇക്കാര്യത്തിൽ കൃത്യമായ തീരുമാനം എടുക്കും. എങ്കിലും അവസരം ലഭിച്ചാൽ അവൻ ബെസ്റ്റ് പ്രകടനം പുറത്തെടുക്കും ” ചേതൻ ശർമ്മ പറഞ്ഞു.

Scroll to Top