അരങ്ങേറ്റവുമായി ഗെയ്ക്ഗ്വാദ് :ക്യാപ് നൽകി സഞ്ജു -മലയാളികൾക്ക് അഭിമാനം

IMG 20210721 075742 1

ക്രിക്കറ്റ്‌ ആരാധകരുടെ എല്ലാം ഏറെ ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിന് ഒടുവിൽ ഇന്ത്യ :ശ്രീലങ്ക രണ്ടാം ടി :20 മത്സരത്തിന് ആവേശ തുടക്കം. സ്റ്റാർ ഓൾറൗണ്ടർ കൃനാൾ പാണ്ട്യക്ക്‌ കോവിഡ് ബാധിച്ചതോടെ കഴിഞ്ഞ ദിവസം മാറ്റിയ മത്സരമാണ് ഇന്ന് നടക്കുന്നത്. രണ്ടാം ടി :20യിൽ അടിമുടി മാറ്റങ്ങളുമായി ശിഖർ ധവാൻ നയിക്കുന്ന ഇന്ത്യൻ ടീം കളിക്കാൻ ഇറങ്ങുമ്പോൾ അനേകം അരങ്ങേറ്റ താരങ്ങൾക്കും രണ്ടാം ടി:20യിൽ ആദ്യ അവസരം ലഭിച്ചു. ഇന്ന് മത്സരത്തിൽ അരങ്ങേറ്റം കുറിക്കുന്നത് നിതീഷ് റാണ, ദേവദത്ത് പടിക്കൽ, ചേതൻ സക്കറിയ, ഋതുരാജ് ഗെയ്ക്ഗ്വാദ് എന്നിവരാണ്.

മത്സരത്തിന് മുൻപായി നാല് അരങ്ങേറ്റ താരങ്ങൾക്കും സ്‌ക്വാഡിലെ നാല് പ്രമുഖ താരങ്ങളാണ് ഇന്ത്യൻ ക്യാപ്പ് സമ്മാനിച്ചത്. മത്സരത്തിന് മുൻപായി നടന്ന ഈ ചടങ്ങ് വീഡിയോ നിമിഷനേരങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. സ്റ്റാർ ഓപ്പണറും ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരവുമായി ഋതുരാജ് ഗെയ്ക്ഗ്വാദിന് മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസനാണ് ക്യാപ്പ് നൽകിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ പക്ഷേ വലിയ താരത്തിൽ പരിചയമില്ലാത്ത സഞ്ജു ഒരു താരത്തിന് ക്യാപ്പ് നൽകിയത് വളരെ ഏറെ അഭിമാന നിമിഷമായിട്ടാണ് പല ക്രിക്കറ്റ്‌ ആരാധകരും കണക്കാക്കുന്നത്.

See also  "ഡിവില്ലിയേഴ്‌സിന്റെ ഒരു കൂടിയ വേർഷനാണ് സൂര്യകുമാർ". എല്ലാത്തിനും അവന്റെ കയ്യിൽ ഉത്തരമുണ്ടെന്ന് ഹർഭജൻ.

മറ്റൊരു മലയാളിയും ഒപ്പം ഐപിഎല്ലിൽ റോയൽ ചലഞ്ചേർസ് ബാംഗ്ലൂർ ടീം അംഗവുമായ ദേവദത്ത് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യൻ ടീമിൽ എത്തിയത്. താരത്തിന് നായകനും ഒപ്പം ഓപ്പണറുമായ ശിഖർ ധവാൻ ക്യാപ്പ് നൽകിയപ്പോൾ നിതീഷ് റാണക്ക് റിസ്റ്റ് സ്പിന്നർ കുൽദീപ് യാദ വാണ് ക്യാപ്പ് സമ്മാനിച്ചത്. ഇടംകയ്യൻ പേസർ ചേതൻ സക്കറിയ സീനിയർ ഫാസ്റ്റ് ബൗളറായ ഭുവനേശ്വർ കുമാറിൽ നിന്നുമാണ് തന്റെ ക്യാപ്പ് ഏറ്റുവാങ്ങിയത്

അതേസമയം മത്സരത്തിൽ ഗെയ്ക്ഗ്വാദ് 18 പന്തിൽ ഒരു ഫോർ ഉൾപ്പെടെ 21 റൺസ് നേടിയപ്പോൾ മലയാളി താരം സഞ്ജു നിരാശപ്പെടുത്തി.താരം പതിമൂന്ന് പന്തിൽ നിന്നും 7 റൺസ് നേടിയാണ് പുറത്തായത്

Scroll to Top