വിശപ്പകറ്റണം. മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം ബസ് ഡ്രൈവറായി ജോലി ചെയ്യുന്നു

Suraj Randiv

2011 ഏകദിന ലോകകപ്പില്‍ ഫൈനലില്‍ എത്തിയ മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സൂരജ് രണ്‍ദീവ് ബസ് ഡ്രൈവറായി ജോലി ചെയ്യുന്നു. സൂരജിനെക്കൂടാതെ സിംമ്പാവന്‍ താരങ്ങളായ ചിന്താങ്ക നാമസ്ഥേയും, വാടിങ്ങ്ടണ്‍ മ്വായേങ്കയും ഫ്രഞ്ച് കമ്പനിയായ ട്രാന്‍സ്ദേവിലാണ് ബസ് ഡ്രൈവറായി ജോലി ചെയ്യുന്നത്. ഓസ്ട്രേലിയയില്‍ ലോക്കല്‍ ക്രിക്കറ്റ് ക്ലബുകള്‍ക്കു വേണ്ടി കളിച്ചു നടന്ന ഇരുവര്‍ക്കും അന്നന്നു വേണ്ട അഹാരത്തിനായി വേറ മാര്‍ഗ്ഗം കണ്ടത്തേണ്ടി വന്നു. ഇതോടെയാണ് ഇവര്‍ മെല്‍ബണില്‍ ബസ് ഡ്രൈവര്‍മാരായത്.

ശ്രീലങ്കക്കുവേണ്ടി 12 ടെസ്റ്റ്, 31 ഏകദിനം, 7 ടി20 എന്നിവ കളിച്ചു. ഈ മത്സരങ്ങളില്‍ നിന്നും 84 വിക്കറ്റുകള്‍ വീഴ്ത്തി. ഓസ്ട്രേലിയയില്‍ ഡിസ്ട്രിക്ക്റ്റ് ലെവല്‍ ടീമിനുവേണ്ടിയാണ് രണ്‍ദീവ് കളിച്ചത്.

ബോര്‍ഡര്‍ – ഗവാസ്കര്‍ ട്രോഫി മത്സരത്തിനായി ഓസ്ട്രേലിയന്‍ ടീമിനെ സ്പിന്‍ പഠിപ്പിക്കാന്‍ സൂരജ് രണ്‍ദീവിനോട് ക്രിക്കറ്റ് ഓസ്ട്രേലിയ സഹായം തേടിയിരുന്നു. 36 വയസ്സുകാരനായ രണ്‍ദീവ് ഓസ്ട്രേലിയയെ പരിശീലനത്തില്‍ സഹായിക്കാന്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ എത്തിയിരിന്നു.

Read More  വീണ്ടും മുംബൈയോട് തോറ്റ് കൊൽക്കത്ത :ഐപിഎല്ലിലെ ഏറ്റവും വലിയ നാണക്കേടിന്റെ റെക്കോർഡും സ്വന്തം

LEAVE A REPLY

Please enter your comment!
Please enter your name here