സഞ്ജു ലങ്കൻ പര്യടനത്തിൽ ഇന്ത്യൻ നായകനാകട്ടെ :പാക് താരത്തിന്റ അഭിപ്രായം ചർച്ചയാക്കി മലയാളികൾ

mad81lbo sanju samson t20is australia

ഇന്ത്യൻ ക്രിക്കറ്റ്‌ ചരിത്രത്തിൽ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ഒന്നാണ് ജൂലൈ മാസം നടക്കുവാൻ പോകുന്നത്. ഒരേസമയം രണ്ട് വ്യത്യസ്ത ദേശീയ ടീമുകളെ ക്രിക്കറ്റ്‌ പരമ്പര കളിക്കുവാനായി ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ അയക്കുവാൻ തീരുമാനിച്ചു. ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായി ഇന്ത്യൻ ടീമിന്റെ സീനിയർ താരങ്ങളായ കോഹ്ലി, രോഹിത്, ബുറ, ജഡേജ അടക്കം ഇംഗ്ലണ്ടിലേക്ക് പറക്കുമ്പോൾ ജൂലൈ മാസം ശ്രീലങ്കക് എതിരെ ലിമിറ്റഡ് ഓവർ പരമ്പര കളിക്കുവാനുള്ള ഇന്ത്യൻ ടീമിനെ വൈകാതെ പ്രഖ്യാപിക്കും.

യുവതാരങ്ങൾക്കും ഒപ്പം പുതുമുഖ താരങ്ങളും ഇന്ത്യൻ സ്‌ക്വാഡിൽ ഇടം നെടുമ്പോൾ ആരാകും ഇന്ത്യൻ ടീമിന്റെ നായകനെന്ന കാര്യത്തിൽ അന്തിമമായ തീരുമാനം വന്നിട്ടില്ല. മലയാളി താരം സഞ്ജു സാംസണടക്കമുള്ള താരങ്ങൾക്ക് അവസരം ലഭിക്കുമോ എന്ന അകാംക്ഷ മലയാളി ക്രിക്കറ്റ്‌ ആരാധകരിൽ സജീവ ചർച്ചയാണിപ്പോൾ.

എന്നാൽ ഇക്കാര്യത്തിൽ തന്റെ തുറന്ന അഭിപ്രായ വിശദമാക്കുകയാണ് മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ മലയാളി താരം സഞ്ജു ടീമിന്റെ ക്യാപ്റ്റൻ പദവി ഏറ്റെടുക്കണമെന്നാണ് ഇപ്പോൾ കനേരിയ പറയുന്നത്. “ഇന്ത്യൻ ടീമിന്റെ ലങ്കൻ പര്യടനം വളരെ നിർണായകമാണ്. ഭാവി മുന്നിൽക്കണ്ടാണ് ഈ പരമ്പര. ഈ പരമ്പരയിൽ ഒരു മികച്ച നായകനെ തിരഞ്ഞെടുക്കാൻ രണ്ട് വഴികളുണ്ട്. ഒന്നാമതായി ഒരു ഭാവി ടീമിനെയാണ് ലക്ഷ്യമിടുന്നത് എങ്കിൽ സഞ്ജുവിനെ ടീം ഇന്ത്യയുടെ ക്യാപ്റ്റനാക്കണം. മറ്റൊന്ന് ടീമിലെ സീനിയർ താരം ധവാനെ ഇത്രയും പരിചയ സമ്പത്തിന്റെ അടിസ്ഥാനത്തിൽ നായകനാക്കാം എന്റെ അഭിപ്രായം സഞ്ജു ക്യാപ്റ്റനായി വരണം എന്നാണ്” മുൻ പാക് സ്പിന്നർ  തന്റെ അഭിപ്രായം വിശദമാക്കി.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

അതേസമയം ഇന്ത്യൻ ടീമിൽ നായകൻ വിരാട് കോഹ്ലിക്ക് മികച്ച പകരക്കാരനെ കണ്ടെത്തുവാൻ സമയമായി എന്നും കനേരിയ തുറന്ന് പറഞ്ഞു. “വരുന്ന ലങ്കൻ പര്യടനത്തിൽ ശിഖർ ധവാൻ തന്നെ നായകനാകുവാനാണ് സാധ്യത. പക്ഷേ സഞ്ജു അടക്കം ആരെയും ആ സ്ഥാനത്തേക്ക് പരിഗണിക്കാം പക്ഷേ ഒരു കാര്യം വ്യക്തം കോഹ്ലിക്ക് ഒരു മികച്ച പകരക്കാരനെ കണ്ടെത്തണം ഇന്ത്യൻ ടീം അതിനുള്ള സമയം എത്തിക്കഴിഞ്ഞു ” താരം മുന്നറിയിപ്പ് നൽകി

നേരത്തെ ഇക്കഴിഞ്ഞ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീമിനെ നയിച്ച നായകനായിരുന്നു സഞ്ജു. സീസണിലെ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ താരം ബാറ്റിംഗ് ഫോമിലാണ്. ഒരിടവേളക്ക് ശേഷം ഇന്ത്യൻ കുപ്പായത്തിലേക്കുള്ള അവസരത്തിനായി സഞ്ജുവും വളരെ ആവേശത്തോടെ കാത്തിരിക്കുകയാണ്.

Scroll to Top