തോൽക്കാൻ കാരണം ഇതാണ് :കോഹ്ലിയെ കളിയാക്കി മുൻ പാകിസ്ഥാൻ നായകൻ

England vs India 1

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ നിർണായകമായ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്‌ പരമ്പര നാലാം ടെസ്റ്റിലേക്ക് പുരോഗമിക്കുമ്പോൾ 1-1ന് ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. ടീം ഇന്ത്യക്ക് മറ്റൊരു നാണക്കേട് സമ്മാനിച്ച് ലീഡ്സ് ടെസ്റ്റിൽ ഒരു വമ്പൻ ഇന്നിങ്സ് തോൽവിയാണ് നേരിടേണ്ടി വന്നത്.മുൻപ് രണ്ടാം ടെസ്റ്റിൽ ഐതിഹാസിക ജയം കരസ്ഥമാക്കിയ വിരാട് കോഹ്ലിക്കും ടീമിനും നിരാശ മാത്രമാണ് പക്ഷേ മൂന്നാം ടെസ്റ്റ്‌ സമ്മാനിച്ചത്. ബാറ്റിങ്ങിലും ഒപ്പം ബൗളിങ്ങിലും പൂർണ്ണ പരാജയമായി മാറിയ ഇന്ത്യൻ ടീം നാലാം ദിനം ലീഡ്സ് ടെസ്റ്റിൽ തോൽവി വഴങ്ങി. തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിനെയും ഒപ്പം നായകൻ വിരാട് കോഹ്ലിയെയും രൂക്ഷ ഭാഷയിൽ വിമർശിച്ചാണ് മുൻ ക്രിക്കറ്റ്‌ താരങ്ങൾ അടക്കം അഭിപ്രായങ്ങൾ വിശദമാക്കുന്നത് എങ്കിലും ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്ലിക്ക് എതിരെ രൂക്ഷ പ്രതികരണം നടത്തുകയാണ് ഇപ്പോൾ മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ ഇൻസമാം.

ലീഡ്സ് ടെസ്റ്റിൽ ഒരു സമയത്തും ഇന്ത്യൻ ബാറ്റിങ് നിരക്ക് ഇംഗ്ലണ്ട് ബൗളർമാർക്ക് എതിരെ ആധിപത്യം നെടുവാനായി കഴിഞ്ഞില്ല എന്നും പറയുന്ന ഇൻസമാം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നായകൻ കോഹ്ലിയുടെ തീരുമാനത്തെ വിമർശിച്ചു.ടോസ് ന നേടിയ ശേഷം ടീം ഇന്ത്യ ഒരുപക്ഷെ ഇംഗ്ലണ്ടിനെയാണ് ആദ്യ ദിനം ബാറ്റിംഗിനായി ക്ഷണിച്ചിരുന്നത് എങ്കിൽ മത്സരഫലം മറ്റൊന്നായി മാറി കഴിഞ്ഞേനെ എന്നും ഇൻസമാം തുറന്ന് പറഞ്ഞു.

See also  കോഹ്ലിയില്ലാതെ ഇന്ത്യയ്ക്ക് ലോകകപ്പ് ടീമുണ്ടാക്കാൻ പറ്റില്ല. റിപ്പോർട്ടുകൾക്കെതിരെ പാക് - ഇംഗ്ലണ്ട് താരങ്ങൾ.
Virat Kohli vs England e1630159747992

“ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയക്കുവാൻ നായകൻ കോഹ്ലി റെഡി ആവണമായിരുന്നു.കുറച്ച് ദിവസങ്ങൾ മുൻപ് ഇംഗ്ലണ്ട് ബാറ്റിങ് നിരയെ പൂർണ്ണ ബൗളിംഗ് കരുത്തിൽ തകർത്തവരാണ് നിങ്ങൾ. അതിനാൽ തന്നെ ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയച്ചിരുന്നു എങ്കിൽ മത്സരത്തിൽ റിസൾട്ട്‌ മാറി വന്നേനെ. ഇംഗ്ലണ്ടാണ് ലീഡ്സിൽ ഒന്നാം ദിനം ബാറ്റ് ചെയ്തിരുന്നതേങ്കിൽ അവർ കുറഞ്ഞ സ്കോറിൽ പുറത്തായേനെ എന്നും ഞാൻ വിശ്വസിക്കുന്നുണ്ട് “മുൻ പാകിസ്ഥാൻ നായകൻ അഭിപ്രായം വ്യക്തമാക്കി

Indian Team

കൂടാതെ മത്സരത്തിൽ അധികം പന്ത് നേരിട്ട കോഹ്ലിയിൽ നിന്നും ഓപ്പണിങ് ബാറ്റ്‌സ്മാനായ രോഹിത്തിൽ നിന്നും ആത്മവിശ്വാസമുള്ള കളി കാണുവാൻ സാധിച്ചില്ല എന്നും ഇൻസമാം തുറന്ന് a

Scroll to Top