സ്വിങ്ങ് കണ്ടാൽ കോഹ്ലിക്ക് മുട്ടുവിറക്കും :കളിയാക്കി മുൻ പാക് താരം

Virat Kohli vs England e1630159747992

ലീഡ്സ് ക്രിക്കറ്റ്‌ ടെസ്റ്റിലെ ഇന്ത്യൻ ടീമിന്റെ നാണംകെട്ട തോൽവിക്ക് പിന്നാലെ ക്രിക്കറ്റ്‌ പ്രേമികളുടെയും മുൻ ക്രിക്കറ്റ്‌ താരങ്ങളുടെയും എല്ലാം രൂക്ഷമായ വിമർശനത്തിന് വിധേയമാവുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. മോശം ബാറ്റിങ് ഫോമിന്റെ പേരിലും ഒപ്പം തന്റെ ക്യാപ്റ്റൻസി പാളിച്ചകളുടെ പേരിലും കോഹ്ലിക്ക് എതിരെ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരങ്ങൾ അടക്കം വിമർശനം ഉന്നയിച്ച് കഴിഞ്ഞു. തുടർച്ചയായി ഒരേ രീതിയിൽ തന്നെ താരം വിക്കറ്റ് നഷ്ടമാക്കുന്നതാണ് ആരാധകരെ അടക്കം ഇപ്പോൾ വളരെ ഏറെ ചോദിപ്പിക്കുന്നത്. ഐപിഎല്ലിൽ അടക്കം മോശം ഫോമിലായിരുന്ന വിരാട് കോഹ്ലി കരിയറിലെ ഏറ്റവും മോശമായ ഒരു കാലയളവിൽ കൂടിയാണ് ഇപ്പോൾ കടന്നുപോകുന്നത് എന്നും കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.

എന്നാൽ സ്വിങ്ങ് ബൗളർമാർക്ക് മുൻപിൽ വിറക്കുന്ന ഒരു താരമായി കോഹ്ലി മാറി എന്ന് പരിഹസിക്കുകയാണ് ഇപ്പോൾ മുൻ പാകിസ്ഥാൻ താരം ആക്‌വിബ് ജാവേദ്. ഏഷ്യയിൽ നിന്നുള്ള താരങ്ങൾ എല്ലാം ഇംഗ്ലണ്ടിലെയും സൗത്താഫ്രിക്കയിലെയും സ്വിങ്ങിങ് സാഹചര്യങ്ങളിൽ പൂർണ്ണമായ പരാജയമായി മാറാറുണ്ട് എന്നും തുറന്ന് പറയുന്ന മുൻ പാക് താരം ഈ ടെസ്റ്റ്‌ പരമ്പരയിലെ കോഹ്ലിയുടെ ബാറ്റിങ് പ്രകടനം അത് തെളിയിക്കുന്നുണ്ട് എന്നും വിശദമാക്കി. സാധാരണ ഏഷ്യൻ താരം എന്നാണ് കോഹ്ലിയെ അദ്ദേഹം ഇപ്പോൾ വിശേഷിപ്പിക്കുന്നത്.

See also  പാണ്ഡ്യയെ എന്തിനാണ് നിങ്ങൾ കൂവുന്നത്? വേറെ ഒരിടത്തും ഇത് നടക്കില്ല. പിന്തുണയുമായി അശ്വിൻ.

“ഇംഗ്ലണ്ടിലെ ഈ സാഹചര്യങ്ങളിൽ ഏറെ മികച്ച പ്രകടനമാണ് എല്ലാവരും വിരാട് കോഹ്ലിയിൽ നിന്നും പ്രതീക്ഷിക്കുന്നത്. പക്ഷേ ഇത്തരം സ്വിങ്ങ് സാഹചര്യങ്ങളിൽ തിളങ്ങുവാൻ കോഹ്ലിക്ക് സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. കോഹ്ലിയേക്കാൾ മികച്ച ടെക്നിക്ക് കൈവശമുള്ള ഒരു ബാറ്റ്‌സ്മാനാണ് റൂട്ട്. അദ്ദേഹം എത്ര അനായാസമാണ് കളിക്കുന്നത്. വിരാട് കോഹ്ലി റൂട്ടിൽ നിന്നും ചില കാര്യങ്ങൾ പഠിക്കാൻ തയ്യാറാവണം “ആക്‌വിബ് ജാവേദ് അഭിപ്രായം വിശദമാക്കി

Scroll to Top