പാക് ക്രിക്കറ്റിനെ ന്യൂസിലാൻഡ് നശിപ്പിച്ചു :വിമർശനവുമായി അക്തർ

ക്രിക്കറ്റ് ലോകത്തെ വളരെ അധികം ഞെട്ടിച്ചാണ് കഴിഞ്ഞ ദിവസം കിവീസ് ടീം പാകിസ്ഥാനെതിരായ ലിമിറ്റഡ് ഓവർ പരമ്പരകളിൽ നിന്നും പിന്മാറിയത്. ഒന്നാം ഏകദിന മത്സരം ആരഭിക്കുവാൻ വെറും മിനിറ്റുകൾ മാത്രം ശേഷിക്കേയാണ്‌ ഏറെ ഞെട്ടൽ സമ്മാനിച്ച് ന്യൂസിലാൻഡ് ടീം പര്യടനത്തിൽ നിന്നും പിന്മാറി തിരികെ നാട്ടിലേക്ക് മടങ്ങിയത്. പാകിസ്ഥാനിലെ സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടികാട്ടിയാണ് ന്യൂസിലാൻസ് തിരികെ മടങ്ങിയത്.മൂന്ന് ഏകദിവും 5 ടി :20 മത്സരങ്ങളും കൂടി ഉൾപ്പെട്ട പര്യടനത്തിൽ നിന്നാണ് കിവീസ് ടീം സർപ്രൈസ് പിന്മാറ്റം നടത്തിയത്.18 വർഷങ്ങൾക്ക്‌ ശേഷമാണ് പാകിസ്ഥാൻ മണ്ണിൽ ക്രിക്കറ്റ് പരമ്പര കളിക്കാനായി ന്യൂസിലാൻഡ് ടീം എത്തിയറത്. വളരെ അവിചാരിതമായിട്ടുള്ള ന്യൂസിലാൻഡ് ടീമിന്റെ പിന്മാറ്റവും മടക്കവും ഒരുവേള പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെയും ചൊടിപ്പിച്ചിട്ടുണ്ട്.

എന്നാൽ ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമാണ് പാകിസ്ഥാൻ ക്രിക്കറ്റിനെ ഇത്തരം ഒരു പ്രവർത്തിയിൽ കൂടി ചതിച്ചതെന്നും തുറന്നുപറയുകയാണ് ഇപ്പോൾ പല മുൻ പാകിസ്ഥാൻ താരങ്ങളും. ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിനും ബോർഡിനും എതിരെ രൂക്ഷ വിമർശനമാണ് മുൻ താരങ്ങളായ അക്തർ, മാലിക്, ഉമർ ഗുൽ എന്നിവർ ഉയർത്തുന്നത്. കേവലം ഒരു വ്യാജമായ സുരക്ഷാഭീഷണിയുടെ പേരിലാണ് കിവീസ് ടീം ഈ പരമ്പരകളിൽ നിന്നും പിന്മാറിയത് എന്നും പറഞ്ഞ മുൻ പാക് നായകൻ ഷാഹിദ് അഫ്രീഡി ഇതിന്റെ ഒരു മറുപടിയും തിരിച്ചടിയും ന്യൂസിലാൻഡ് ടീം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് കൂടി നൽകി.

IMG 20210917 223616

അതേസമയം പാകിസ്ഥാൻ ക്രിക്കറ്റിനെ ന്യൂസിലാൻഡ് മനഃപൂർവം നശിപ്പിച്ചു എന്നാണ് മുൻ ഫാസ്റ്റ് ബൗളർ ഷോയിബ് അക്തറിന്റെ വാക്കുകൾ. ലോകത്ത് ഇന്ന് ഏറ്റവും മികച്ച സുരക്ഷാ ഏജൻസിയെ കാണുവാൻ സാധിക്കുന്ന പാകിസ്ഥാനിൽ നിന്നാണ് ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം ഈ പരമ്പര കളിക്കാതെ പോകുന്നത് എന്നും ഉമർ ഗുൽ വിമർശിച്ചപ്പോൾ പാകിസ്ഥാൻ ക്രിക്കറ്റിനെ സ്നേഹിക്കുന്ന അനവധി ക്രിക്കറ്റ് പ്രേമികൾക്ക് അടക്കം പൂർണ്ണ നിരാശയാണ് ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം കൈകൊണ്ട ഈ ഒരു തീരുമാനമെന്ന് പാകിസ്ഥാൻ നായകൻ ബാബർ അസം ട്വിറ്ററിൽ കുറിച്ചു.ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ്‌ ഐസിസിക്ക്‌ മുൻപിലായി ഈ ഒരു സംഭവത്തിന് മറുപടി നൽകേണ്ടി വരുമെന്നാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്‌ ചെയർമാൻ റമീസ് രാജയുടെ അഭിപ്രായം