പ്രതിഭയാണ് ഭാവി ഇന്ത്യൻ ക്രിക്കറ്റ്‌ അവന്റെ സ്വന്തം :പുകഴ്ത്തി മുൻ താരം

FB IMG 1626932630386

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾക്കിടയിൽ വളരെ അധികം ആരാധകരുള്ള വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനാണ് പാർഥിവ് പട്ടേൽ. ചെറുപ്പ കാലത്തിൽ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് എത്തിയ പാർഥിവ് പട്ടേൽ ഇന്നും ചില അപൂർവ്വ നേട്ടങ്ങൾക്കും ഉടമയാണ്. ഇന്ത്യൻ ടീമിനായും കൂടാതെ ഐപിഎല്ലിൽ വിവിധ ടീമുകൾക്കായും കളിച്ചിട്ടുള്ള പാർഥിവ് പട്ടേൽ നിലവിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ ഏതാനും ചില പ്രവർത്തനങ്ങളുടെ ഭാഗമാണ്. ക്രിക്കറ്റ്‌ നിരീക്ഷകൻ ഒപ്പം പ്രമുഖ ക്രിക്കറ്റ്‌ കമന്റേറ്റർ തുടങ്ങിയ സ്ഥാനങ്ങളിൽ എല്ലാം തന്റെ റോൾ ഏറെ ഭംഗിയാക്കിയ പാർഥിവ് പട്ടേൽ ആരാധകാരുമായി സംവദിക്കവേ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിനെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ചർച്ചയായി മാറുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ പ്രതിഭയാണ് റിഷാബ് എന്ന് അഭിപ്രായപ്പെട്ട പാർഥിവ് പട്ടേൽ ഭാവി ഇന്ത്യൻ ടീമിന്റെ എല്ലാം റിഷാബ് പന്താകും എന്നും പ്രവചിച്ചു.

മുൻപ് ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുള്ള റിഷാബ് പന്ത് വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കായുള്ള ഒരുക്കത്തിലാണ്. കോവിഡ് ബാധിതനായ താരം കഴിഞ്ഞ ദിവസമാണ് രോഗമുക്തി നേടി ടീമിനോപ്പം ചേർന്നത്. “റിഷാബ് പന്ത് ഇന്ത്യൻ ടീമിന്റെ ഭാവി താരമാണ്. അവന്റെ മികവ് നമ്മൾ ഇതിനകം കണ്ടതാണ്.എതിരാളികളെ ഒരിക്കലും ഭയക്കാത്ത സ്വഭാവമാണ് അവനിലുള്ളത്. സ്വന്തം ശൈലിയിൽ മാത്രമാണ് റിഷാബ് വിശ്വസിക്കുന്നത്. ഇതാണ് എനിക്ക് ഏറ്റവും അധികം അവനെ ഇഷ്ടപെടാനുള്ള കാരണവും ” പാർഥിവ് പട്ടേൽ വാചാലനായി

See also  IPL 2024 : സഞ്ചു സാംസണ്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ചത് ആര്‍ക്കെതിരെ ? ലിസ്റ്റ് ഇതാ.

“മുൻപ് 2018ലെ ഒരു ടെസ്റ്റ് പരമ്പരയിൽ റിഷാബ് പങ്കാളിയായ സ്‌ക്വാഡിൽ ഞാൻ സ്റ്റാൻഡ് ഇൻ വിക്കറ്റ് കീപ്പറായിരുന്നു. അന്ന് തന്നെ റിഷാബ് പന്തിന്റെ ക്രിക്കറ്റ്‌ കളിയോടുള്ള മനോഭാവവും ഒപ്പം ഉറച്ച ആത്മവിശ്വാസവും അവനെ വളർത്തും എന്ന് എനിക്ക് തോന്നി.ഇക്കഴിഞ്ഞ ടീം ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അവൻ വിക്കറ്റ് കീപ്പിങ് നിർവഹിച്ച രീതി മനോഹരമായിരുന്നു. ഏറെ ടെൺ ആൻഡ് ബൗൺസ് സ്പിൻ ബൗളർമാർക്ക് ലഭിച്ച ആ പരമ്പരയിൽ റിഷാബ് ബാറ്റിംഗിനൊപ്പം വിക്കറ്റ് കീപ്പർ എന്ന റോളിലും തന്റെ കഴിവ് തെളിയിച്ചു ” പാർഥിവ് പട്ടേൽ അഭിപ്രായം വിശദമാക്കി

Scroll to Top