അയാൾ ടീമിൽ ഇല്ല പക്ഷേ ഈ ടീം ലോകകപ്പ് നേടും :പ്രവചനവുമായി മുൻ താരം

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരുടെ എല്ലാ ചർച്ചകളും ഇപ്പോൾ വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിനെ കുറിച്ചാണ്. വളരെ ഏറെ ആവേശത്തോടെയാണ് ഐസിസി ടി :20 ക്രിക്കറ്റ്‌ ലോകകപ്പിന് തുടക്കം കുറിക്കാൻ എല്ലാവരും കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ടീമുകൾ എല്ലാം ലോകകപ്പിനായുള്ള തങ്ങളുടെ അന്തിമ സ്‌ക്വാഡുകളെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ക്രിക്കറ്റ്‌ പ്രേമികൾക്ക് എല്ലാം വമ്പൻ ഒരു സർപ്രൈസ് സമ്മാനിച്ചത് ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ച ഇന്ത്യൻ ടീം 18 അംഗ ടി :20 സ്‌ക്വാഡ് തന്നെയാണ്. നായകൻ വിരാട് കോഹ്ലി നയിക്കുന്ന ഈ ടീമിൽ പ്രമുഖ താരങ്ങൾ എല്ലാം സ്ഥാനം നേടിയപ്പോൾ ശിഖർ ധവാൻ അടക്കം ചില സീനിയർ താരങ്ങളെ ഒഴിവാക്കിയത് ശ്രദ്ധേയമായി. ലിമിറ്റഡ് ഓവർ ക്രിക്കറ്റ്‌ മത്സരങ്ങളിൽ വർഷങ്ങളായി ഇന്ത്യൻ ടീമിന്റെ വിശ്വസ്ത ഓപ്പണിങ് ബാറ്റ്‌സ്മാൻ കൂടിയായ ധവാന് ബാറ്റിംഗിലെ മോശം ഫോമാണിപ്പോൾ തിരിച്ചടിയായി മാറിയത്

images 2021 08 30T173706.998

അതേസമയം ടീമിൽ ചില സർപ്രൈസ് സെലക്ഷനുകൾ കാണുവാൻ സാധിച്ചു എങ്കിലും ഈ സ്‌ക്വാഡിന് ടി :20 ലോകകപ്പ് കിരീടം സ്വന്തമാക്കുവാൻ സാധിക്കും എന്ന് തുറന്ന് അഭിപ്രായപെടുകയാണ് മുൻ ഇന്ത്യൻ താരം ഫറൂഖ് എഞ്ചിനീയർ. സ്പിന്നർ യൂസ്വേന്ദ്ര ചാഹൽ, ശിഖർ ധവാൻ എന്നിവർ സ്‌ക്വാഡിൽ നിന്നും പുറത്തായത് ചൂണ്ടികാട്ടിയ അദ്ദേഹം ഇപ്പോൾ പ്രഖ്യാപിച്ചിരുന്ന സ്‌ക്വാഡിനെ കുറിച്ചും വാചാലനായി.

ezgif.com gif maker 26

“ഈ സ്‌ക്വാഡ് വളരെ മികച്ചതാണ്. എല്ലാ പ്രമുഖ താരങ്ങൾക്കും ഒപ്പം യുവനിരക്കും അർഹമായ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. ടീമിൽ സൂര്യകുമാർ യാദവിനെ കാണുവാൻ സാധിച്ചത് വളരെ സന്തോഷമാണെനിക്ക് നൽകുന്നത്. ലഭിച്ച എല്ലാ അവസരവും ഉപയോഗിച്ച താരമാണ് സൂര്യകുമാർ. ലോകേഷ് രാഹുൽ, ജഡേജ, അശ്വിൻ, ജസ്‌പ്രീത് ബുംറ തുടങ്ങി എല്ലാവരും സ്‌ക്വാഡിലുണ്ട്. ഈ ടീം ലോകകപ്പ് നേടും എന്നാണ് വിശ്വാസം. പക്ഷേ ലോകകപ്പ് സ്‌ക്വാഡിൽ നിന്നും ധവാനെ ഒഴിവാക്കിയ തീരുമാനം എന്നെ അൽപ്പം ഞെട്ടിച്ചു”മുൻ താരം നിരീക്ഷിച്ചു.

ഒരിക്കലും ടീമിൽ നിന്നും പുറത്തേക്ക് പോകേണ്ട ഒരു താരമല്ല ധവാൻ എന്നും പറഞ്ഞ ഫറൂഖ് എഞ്ചിനീയർ ആരെയാണ് പകരം പുറത്താകുക എന്നൊരു പ്രധാന ചോദ്യവും ഉന്നയിച്ചു. “സെലക്ഷൻ കമ്മിറ്റി വളരെ പ്രയാസത്തോടെയാകും ശിഖർ ധവാനെ മാറ്റിയത്. അദ്ദേഹം ഒട്ടനവധി തവണ ഇന്ത്യൻ ടീമിനെ ജയത്തിലേക്ക്‌ നയിച്ച താരമാണ്. എന്നാൽ ധവാൻ കൂടി സ്‌ക്വാഡിലേക്ക് എത്തിയാൽ ആരെ നം മറ്റും. രാഹുൽ അടക്കം മികച്ച ബാറ്റിങ് ഫോമിലാണ് “ഫറൂഖ് എഞ്ചിനീയർ തന്റെ അഭിപ്രായം വിശദമാക്കി