ധോണി എന്തിന് ഉപദേശകനായി :ആഞ്ഞടിച്ച് അജയ് ജഡേജ

images 2021 09 08T215325.139

ഒക്ടോബർ :നവംബർ മാസങ്ങളിൽ ആരംഭിക്കുന്ന ഐസിസി ടി :20 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾക്കായുള്ള ഒരുക്കം ടീമുകൾ എല്ലാം തുടങ്ങി കഴിഞ്ഞു. എല്ലാ ക്രിക്കറ്റ്‌ ആരാധകരെയും ഞെട്ടിച്ചാണ് ഐസിസി ലോകകപ്പിനുള്ള 18 അംഗ സ്‌ക്വാഡിനെ ഇന്ത്യൻ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്. സീനിയർ താരങ്ങൾക്കും യുവ താരങ്ങൾക്കും വളരെ അധികം പ്രാധാന്യം നൽകിയുള്ള സ്‌ക്വാഡിൽ പക്ഷേ സർപ്രൈസ് താരങ്ങളും അനേകം തന്നെയാണ് അശ്വിനെ ഓഫ്‌ സ്പിന്നറായി സ്‌ക്വാഡിൽ എത്തിച്ചപ്പോൾ ലോകകപ്പ് ടീമിനോപ്പം ഉപദേശകന്റെ റോളിൽ മുൻ ഇന്ത്യൻ താരവും ഇതിഹാസ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും നായകനുമായ ധോണിയെയും ബിസിസിഐ നിയമിച്ചു.

എന്നാൽ ധോണിയുടെ പുത്തൻ റോളിലെ നിയമനം ഒട്ടനവധി വിമർശനകൾക്കും കൂടി കാരണമായി കഴിഞ്ഞു. ഐസിസി ടൂർണമെന്റുകളിൽ നിർണായകമായ പല മത്സരങ്ങളിലും തോൽവി നേരിടുന്ന ടീം ഇന്ത്യക്ക്‌ പുത്തൻ ഊർജവും ഒപ്പം യുവ താരങ്ങൾക്ക് അടക്കം നിർദ്ദേശങ്ങൾ നൽകാനും ധോണിയുടെ ഈ മെന്റർ റോൾ സഹായിക്കുമെന്നാണ് ചില മുൻ താരങ്ങളും അഭിപ്രായപെടുന്നത്. പക്ഷേ നിർദ്ദേശകനായി ധോണിയെ നിയമിച്ച ബിസിസിഐയുടെ തീരുമാനത്തെയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരമായ അജയ് ജഡേജ ചോദ്യം ചെയ്യുന്നത്.

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.

“കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ഞാൻ പല തവണയായി ചിന്തിച്ചിട്ടും ധോണിക്ക്‌ എങ്ങനെ ഈ റോളിൽ എത്തുവാനായി എന്നത് മാത്രം മനസ്സിലാകുന്നില്ല. ധോണി പകർന്നുനൽകുന്ന അറിവുകൾ എല്ലാ താരങ്ങൾക്കും ഉപകാരമാണ് എങ്കിലും രവി ശാസ്ത്രിക്കും ഒപ്പം മറ്റൊരാൾ കൂടി ടീമിനോപ്പം വേണമെന്നത് എന്ത് താരം പ്ലാനാണ്‌. ഞാനൊരു കടുത്ത ധോണി ആരാധകനാണ്‌. എങ്ങനെയാണ് ഒരു രാത്രി കൊണ്ട് ബിസിസിഐക്ക്‌ ധോണി കൂടി ടീമിന്നെ ഉപദേശിക്കാനായി വേണം എന്നൊക്കെ തോന്നിയത് “മുൻ താരം രൂക്ഷ വിമർശനം ഉന്നയിച്ചു.

Scroll to Top