കൊൽക്കത്ത ടീമിന്റെ കളി വലിയ ബോറടി : രൂക്ഷ വിമർശനവുമായി സെവാഗ്‌

Virender Sehwag

ഐപിൽ പതിനാലാം സീസണിൽ തുടര്‍ തോൽവികളാൽ  സീസണിലെ  ഏറ്റവും മോശം  പ്രകടനം കാഴ്ചവെക്കുന്ന ടീമാണ് ഇയാൻ മോർഗൻ നയിക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്.
ഇത്തവണത്തെ  സീസണിൽ   ഇതുവരെ കളിച്ച ഏഴ് കളികളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ടീമിന് ജയിക്കാനായത്. നാല്  പോയിന്റ് മാത്രം നേടിയ കൊൽക്കത്ത  ടീം പോയിന്റ് ടേബിളിൽ ഇപ്പോൾ  ആറാം  സ്ഥാനത്താണ്  നായകനായ  മോര്‍ഗനും വമ്പനടിക്കാരായ  റസലിനും ഒപ്പം ഓപ്പണർ ശുഭ്മാൻ ഗില്ലും മോശം ബാറ്റിംഗ് ഫോം  തുടരുന്നതാണ്  കൊല്‍ക്കത്തക്ക് തിരിച്ചടിയായത്. സീസണില്‍ നിരാശാജനകമായ പ്രകടനം തുടരുന്നതിനിടെ കൊല്‍ക്കത്തയുടെ കളി കാണുന്നത് തന്നെ വലിയ ബോറടിയാണെന്ന്  ഇപ്പോൾ രൂക്ഷ വിമർശനം ഉന്നയിക്കുകയാണ്  മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് .

വീരുവിന്റെ വാക്കുകൾ ഇപ്രകാരമാണ് “
സീസണിലെ എല്ലാ  മത്സരത്തിലും ഒരേ പിഴവ് തന്നെ വീണ്ടും വീണ്ടും ഒരുപോലെ  ആവര്‍ത്തിക്കുന്ന കൊൽക്കത്ത ടീമിന്റെ കളി സത്യത്തിൽ വളരെ ബോറടിയാണ് .
കൊല്‍ക്കത്തയുടെ കാര്യത്തില്‍ എനിക്ക് അതൃപ്തിയുണ്ട്. ബാറ്റിംഗ് ഓര്‍ഡറില്‍ ഓപ്പണറായി ഇറങ്ങുന്ന നിതീഷ് റാണ തുടര്‍ച്ചയായി ബാറ്റിംഗ് പരാജയമായിട്ടും ടീം മാനേജ്‌മന്റ് ഇക്കാര്യത്തിൽ ഒരു മാറ്റവും വരുത്തുന്നില്ല ” മുൻ ഇന്ത്യൻ ഓപ്പണർ വിമർശനം കടുപ്പിച്ചു .

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.

ഗിൽ : റാണ ഓപ്പണിങ് ജോഡിയെ നോക്കൂ നിങ്ങൾ .റാണ തുടർച്ചയായി ഒരേ തെറ്റ് ആവർത്തിക്കുന്നു .കൂടെ ബാറ്റ് ചെയ്യുന്ന കളിക്കാരനെങ്കിലും ആക്രമിച്ചു കളിച്ച് റണ്‍നിരക്ക് പവർപ്ലേയിൽ അടക്കം ഉയര്‍ത്തിയിരുന്നെങ്കില്‍ ഒരുപക്ഷേ  ഗില്ലിന്‍റെ ബാറ്റിംഗ് വലിയ കുഴപ്പമില്ലായിരുന്നു. ഇത്രയൊക്കെ പരാജയപ്പെട്ടിട്ടും ബാറ്റിംഗ് ഓര്‍ഡറില്‍ അവരൊരു മാറ്റവും വരുത്തുന്നില്ല.  ടീമിന്റെ ആരാധകർക്കും  പോലും ഇത് മനസ്സിലാവുന്നില്ല .ഞാൻ  ടിവിയിലോ ഒടിടിയിലോ മൊബൈലിലോ സിനിമ കാണുമ്പോള്‍ ബോറടിപ്പിക്കുന്ന രംഗങ്ങള്‍ വരുമ്പോള്‍ എപ്പോഴും ഫാസ്റ്റ് ഫോര്‍വേര്‍ഡ് അടിക്കാറുണ്ട്. ഈ സീസണില്‍ കൊല്‍ക്കത്തയുടെ കളി കാണുമ്പോഴും എനിക്ക്  ഇത്പോലെ ഫാസ്റ്റ് ഫോര്‍വേര്‍ഡ് അടിക്കാനാണ് തോന്നുന്നത് ” സെവാഗ്‌ പറഞ്ഞുനിർത്തി.

Scroll to Top