“അന്ന് കോഹ്ലിയുടെ കൂടെ യുവരാജ് പരിശീലനം നടത്തിയില്ല”; ഇന്ത്യൻ ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ ഫീൽഡിങ് പരിശീലകൻ.

ind vs eng 2nd odi bef6aa20 df0d 11e6 8bc2 389d9c78b3df

ഇന്ത്യൻ ടീം കണ്ട എക്കാലത്തെ മികച്ച ഇടംകയ്യൻ ബാറ്റ്സ്മാൻമാരിൽ ഒരാളാണ് യുവരാജ് സിംഗ്. ഇന്ത്യയുടെ ലോകകപ്പ് ഹീറോ ആണ് താരം. അണ്ടർ 19 ലോകകപ്പിലൂടെ മികവുകാട്ടി സീനിയർ ടീമിലേക്ക് വന്ന താരം 2007 20-20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും തകർപ്പൻ പ്രകടനമാണ് താരം കാഴ്ചവെച്ചത്. 2011 ഏകദിന ലോകകപ്പിൽ ബൗൾകൊണ്ടും ബാറ്റ് കൊണ്ടും ഒരേപോലെ തിളങ്ങിയ താരത്തെ ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തിരുന്നു. അർബുദം എന്ന മാരകരോഗത്തെ മറികടന്നു കൊണ്ടാണ് താരം ഇന്ത്യയെ ഏകദിന ലോകകപ്പിലേക്ക് നയിച്ചത്.



നിലവിൽ ഇന്ത്യൻ ടീമിൽ കളിച്ചുകൊണ്ടിരിക്കുന്ന മുൻ നായകൻ വിരാട് കോഹ്ലിയുമായി അടുത്ത ബന്ധമാണ് യുവരാജിന് ഉള്ളത്. എന്നാൽ ഇപ്പോൾ ഇതാ ഇരുവർക്കും ഇടയിലെ ഒരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഫീല്‍ഡിങ്ങ് പരിശീലകൻ ആർ ശ്രീധർ. യുവരാജ് സിംഗ് കോഹ്ലിയോടൊപ്പം ഫീൽഡിങ് പരിശീലനത്തിന് തയ്യാറാകാതിരുന്ന സംഭവമാണ് മുൻ ഇന്ത്യൻ ഫീൽഡിങ് പരിശീലകൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ടീമിൻ്റെ 2016ലെ ഓസ്ട്രേലിയൻ പര്യടനത്തിനിടയിൽ ഉണ്ടായ സംഭവമാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. “അഡ് ലൈഡ് ഓവലിൽ 2016ലെ ഓസീസ് പരമ്പരയിൽ ഞങ്ങൾ പരിശീലനം നടത്തുകയായിരുന്നു.

See also  "ഇത് കൂട്ടായ്മയുടെ വിജയം. ക്രെഡിറ്റ്‌ മുഴുവൻ പേർക്കും നൽകുന്നു". രോഹിതിന്റെ വാക്കുകൾ.


മൂന്ന് ട്വൻ്റി -20 മത്സരങ്ങൾ അടങ്ങിയ ഓസ്ട്രേലിയക്കെതിരായ പരമ്പരക്ക് മുൻപായിരുന്നു അത്. കോഹ്ലി ഫീൽഡിങ് പരിശീലനം നടത്തുകയായിരുന്നു. ഞങ്ങൾക്ക് മുന്നിലൂടെ യുവരാജ് സിംഗ് കടന്നു പോയി. ഞങ്ങളുടെ കൂടെ അവൻ ചേരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ലെങ്കിലും ഞങ്ങളെ രൂക്ഷമായി ഒന്ന് നോക്കി ഡഗ് ഔട്ടിലേക്ക് പോയി. വിരാട് പരിശീലനം പൂർത്തിയാക്കി അല്പസമയം കഴിഞ്ഞതോടെ യുവരാജ് പരിശീലനത്തിനായി എത്തി.”-ശ്രീധർ കുറിച്ചു. തങ്ങളുടെ കൂടെ എന്തുകൊണ്ടാണ് ഫീൽഡിങ് പരിശീലനത്തിനായി ചേരാതിരുന്നത് എന്നതിൻ്റെ കാരണം യുവരാജ് വ്യക്തമാക്കി എന്നും അദ്ദേഹം പറഞ്ഞു.

Virat Kohli Yuvraj Singh PTI


“വിരാടിന്റെ വേഗതക്കൊപ്പം നിൽക്കാനോ അവൻ്റെ തീവ്രമായ പരിശീലനത്തോട് പൊരുത്തപ്പെടാനോ എനിക്ക് കഴിയില്ല. ഞാൻ നിങ്ങളെ ശല്യപ്പെടുത്താതെയിരിക്കുന്നതാണ് നല്ലത് എന്ന് കരുതി. എനിക്ക് എന്റേതായ രീതിയിൽ നിങ്ങൾ ഇത് പൂർത്തിയാക്കിയതിനു ശേഷം ഫീൽഡിങ് ചെയ്യാം എന്ന് കരുതി.”-ഇതായിരുന്നു യുവരാജ് നൽകിയ മറുപടി. അടുത്തദിവസം നടന്ന മത്സരത്തിൽ ഷോട്ട് കവറിൽ ഹർദിക് പാണ്ഡ്യയുടെ അടുത്തായാണ് യുവരാജ് ഫീൽഡ് ചെയ്തത്. അന്ന് ഒരു താരത്തിന്റെ വേഗതയ്ക്കനുസരിച്ച് മറ്റൊരു താരത്തിന് പൊരുത്തപ്പെടുക പ്രയാസമാണെന്ന് എനിക്ക് മനസ്സിലായി.”-ശ്രീധർ കൂട്ടിച്ചേർത്തു.

Scroll to Top