ആഭ്യന്തര ക്രിക്കറ്റ് താരങ്ങൾക്കും വാർഷിക കരാർ നൽകാമോ :മുൻ ഇന്ത്യൻ താരത്തിന്റെ അഭിപ്രായത്തിന് കയ്യടിച്ച് ക്രിക്കറ്റ്‌ ലോകം

BCCI 1068x601 1

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്‌ ബോർഡാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌. ഏതൊരു രാജ്യത്തെയും മറ്റ് ക്രിക്കറ്റ്‌ ബോർഡുകൽളേക്കാൾ വരുമാനത്തിൽ വലിയ അളവിൽ മുൻപിലാണ് ഇപ്പോൾ ബിസിസിഐ. പരസ്യ വരുമാനവും ഒപ്പം ദേശീയ മത്സരങ്ങളും നടത്തി ഏറെ വരുമാനം ലഭിക്കുന്ന ബിസിസിഐ ഇന്ന് ലോകക്രിക്കറ്റിന്റെ തന്നെ തലവര മാറ്റി മറിക്കുവാൻ കഴിവുള്ളവരാണ്. ആഭ്യന്തര ക്രിക്കറ്റ്‌ മത്സരങ്ങളും ഒപ്പം ഐപിൽ ടൂർണമെന്റും വളരെയേറെ ഭംഗിയായി സംഘടിപ്പിക്കുന്ന ബിസിസിഐയുടെ പ്രധാന വരുമാനമാർഗവും ഇന്ത്യൻ പ്രീമിയർ ലീഗിലെ സീസണുകളുമാണ്.

എന്നാൽ അതിരൂഷ കോവിഡ് വ്യാപനവും ഒപ്പം ഇപ്പോൾ വ്യാപകമായി തന്നെ നിലനിൽക്കുന്ന ബയോ :ബബിൾ സിസ്റ്റം ഇവയെല്ലാം ബിസിസിഐ അടക്കം എല്ലാ ക്രിക്കറ്റ്‌ അസോസിയേഷനുകളുടേയും നടുവൊടിച്ചു. ഇക്കഴിഞ്ഞ ഐപിൽ പതിനാലം സീസൺ താരങ്ങൾക്കിടയിൽ കോവിഡ് ബാധ രൂക്ഷമായത്തോടെ ബിസിസിഐ നിർത്തിവെച്ചിരുന്നു. ഇനി വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലേക്കാണ് എല്ലവരുടെയും ശ്രദ്ധ. അതേസമയം ഇന്ത്യൻ ക്രിക്കറ്റ്‌ ലോകത്തേറെ ചർച്ചയായി മുൻ ഇന്ത്യൻ താരം രോഹൻ ഗവാസ്‌ക്കറിന്റെ പുതിയ അഭിപ്രായം. ആഭ്യന്തര ക്രിക്കറ്റിൽ ചില തരങ്ങൾക്കെങ്കിലും വാർഷിക കരാർ അനുവദിക്കണമെന്നാണ് താരത്തിന്റെ അഭിപ്രായം.

See also  ചെന്നൈയെ പൂട്ടിക്കെട്ടി ലക്നൗ. രാഹുൽ - ഡികോക്ക് പവറിൽ 8 വിക്കറ്റുകളുടെ വിജയം.

“ഇന്ന് നമ്മൾ ഏവരും നേരിടുന്നത് വലിയ കോവിഡ് പ്രതിസന്ധിയാണ്. നമ്മളുടെ ക്രിക്കറ്റ്‌ മത്സരങ്ങൾ എല്ലാം മിക്കവാറും താളംതെറ്റിയ അവസ്ഥയിലാണ്.ഇപ്പോൾ ബിസിസിഐ വ്യത്യസ്ത വിഭാഗങ്ങളിൽ ഇന്ത്യൻ ദേശീയ ടീം താരങ്ങൾക്കെല്ലാം വാർഷിക കരാർ നൽകുന്നുണ്ട്. ഒപ്പം ആഭ്യന്തര ക്രിക്കറ്റിലെ സജീവമായ ഏറെ താരങ്ങളെ കൂടി ഇപ്രകാരം വാർഷിക കരാറിന്റെ ഭാഗമാക്കണം.ബിസിസിഐ പോലെ മിക്ക സംസ്ഥാന ക്രിക്കറ്റ്‌ അസോസിയേഷനുകളും വാർഷിക കരാർ താരങ്ങൾക്കായി നൽകിയാൽ ഈ പ്രതിസന്ധി സമയത്ത് ആശ്വാസമാകും. എപ്പോയും ക്രിക്കറ്റിനെ മുൻപോട്ട് കൊണ്ട് പോകുന്നത് ആഭ്യന്തര താരങ്ങളാണ്‌. അവർ എല്ലാവർക്കും സുരക്ഷിതത്വം നൽകേണ്ടത്‌ വിവിധ സംസ്ഥാന ക്രിക്കറ്റ് അസോസിയയേഷനുകളാണ് ” രോഹൻ വാചാലനായി.

Scroll to Top