അവൻ പഴയ രീതിയിലേക്ക് മടങ്ങിപ്പോകണം. വിരാട് കോഹ്‌ലിക്ക് ഉപദേശവുമായി മുൻ ഇന്ത്യൻ താരം.

ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്ലി ഫോം കണ്ടെത്താനാകാതെ കഷ്ടപ്പെടുകയാണ്. ഇന്ത്യൻ ടീമിൻ്റെ നായക സ്ഥാനത്തുനിന്ന് ഒഴിഞ്ഞപ്പോഴും, ഐപിഎൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് നായകസ്ഥാനത്ത് നിന്നൊഴിഞ്ഞപ്പോഴും എല്ലാ ആരാധകരും കാത്തിരുന്നത് ആ പഴയ കോഹ്ലിയെ കാണാനാകും എന്നായിരുന്നു.

എന്നാൽ ആരാധകരെല്ലാം നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ട് കൊണ്ട് താരത്തിൻ്റെ മോശം ഫോം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ വിരാട് കോഹ്‌ലിക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്.

images 2022 04 28T152902.645


“വിരാട് അവൻ സ്വതന്ത്രമായ കളിച്ചിരുന്ന രീതിയിലേക്ക് മടങ്ങി എത്തണം. അവന് അവനെ തന്നെ മാറ്റാൻ സാധിച്ചു കഴിഞ്ഞാൽ പണ്ട് അവൻ എങ്ങനെയായിരുന്നോ അതേ രീതിയിലേക്ക് തിരിച്ചെത്താൻ സാധിക്കും.

images 2022 04 28T152930.248

ഈ കാലഘട്ടത്തിലെ മികച്ച കളിക്കാരനാണ് അവൻ എന്ന് അവൻ തെളിയിച്ചതാണ്.അതുകൊണ്ടുതന്നെ അവൻ കഠിനമായി അദ്ധ്വാനിച്ച് വരുംവർഷങ്ങളിൽ അവൻ്റെ മികവ് പുറത്തെടുക്കും എന്ന് പ്രതീക്ഷിക്കാം.”-യുവരാജ് സിംഗ് പറഞ്ഞു.

images 2022 04 28T152846.319


2019 ബംഗ്ലാദേശിനെതിരെയാണ് താരം അവസാനമായി സെഞ്ച്വറി നേടിയത്. ഇപ്രാവശ്യത്തെ ഐപിഎല്ലിൽ 9 മത്സരങ്ങളിൽനിന്ന് വെറും 128 റൺസ് മാത്രമാണ് താരത്തിൻ്റെ സമ്പാദ്യം.