സഞ്ജു മികച്ച യുവനായകൻ, പ്രശംസയുമായി മുൻ ഇന്ത്യൻ താരം.

ഐപിഎൽ പതിനഞ്ചാം സീസണിൽ മലയാളി താരം സഞ്ജുവിന് കീഴിൽ മികച്ച പ്രകടനമാണ് രാജസ്ഥാൻ റോയൽസ് കാഴ്ചവയ്ക്കുന്നത്. പ്ലേ ഓഫിനു അടുത്ത് എത്തി നിൽക്കുകയാണ് ടീം. എന്നാൽ രാജസ്ഥാൻ റോയൽസ് ജയിക്കുമ്പോൾ സഞ്ജുവിനെ പ്രശംസിച്ചുകൊണ്ട് ആരും പ്രത്യക്ഷപ്പെടാറില്ല. എല്ലാരും മൗനത്തോടെ ഇരിക്കുകയാണ് ചെയ്യാറാണ് പതിവ്

എന്നാൽ മറ്റ് ടീമുകൾ ജയിക്കുമ്പോൾ ക്യാപ്റ്റൻസി ബ്രില്ല്യൻസ് പറയുന്ന മുൻ താരങ്ങൾ എന്തുകൊണ്ട് സഞ്ജു സാംസണിൻ്റെ ക്യാപ്റ്റൻസിയെ പ്രശംസിക്കാത്തത് എന്ന കാരണം പരസ്യമായ രഹസ്യമാണ്. ശക്തരായ ലക്ക്നൗവിനെ 24 റൺസിന് തോൽപ്പിച്ചാണ് പ്ലേയോഫില്‍ എത്തുമെന്ന് ഏകദേശം ഉറപ്പിച്ചത്. എന്നാൽ കാര്യമായ അഭിനന്ദനങ്ങൾ ഒന്നും മുൻതാരങ്ങളിൽ നിന്ന് സഞ്ജുവിന് ഇതിന് ലഭിച്ചില്ല.

sanju and irfan pathanഇതിനെല്ലാം മാറ്റം വരുത്തി കൊണ്ട് സഞ്ജുവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഇന്ത്യ കണ്ട ഏറ്റവും മികച്ച യുവ ക്യാപ്റ്റൻമാരിൽ ഒരാളാണ് സഞ്ജു സാംസൺ എന്നാണ് ഇർഫാൻ പറഞ്ഞത്. ട്വിറ്ററിലൂടെയാണ് സഞ്ജുവിനെ പ്രശംസിച്ചത് ഇർഫാൻ പത്താൻ രംഗത്തെത്തിയത്.

images 10 2

”ഈ സീസണിലെ ഏറ്റവും മികച്ച യുവ ക്യാപ്റ്റനാണ് സഞ്ജു സാംസൺ. ടോട്ടൽ പ്രതിരോധിക്കേണ്ടി വരുമ്പോഴാണ് ക്യാപ്റ്റൻ്റെ മികവ് അറിയാൻ ആകുക. രാജസ്ഥാൻ റോയൽസ് ഇത് പതിവായി ചെയ്യുന്നുണ്ട്.” ഇതായിരുന്നു ഇർഫാൻ പത്താൻ സഞ്ജുവിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ട്വീറ്റ് ചെയ്തത്.

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ അടുത്ത മത്സരം.