അടുത്ത പത്ത് വർഷവും വിരാട് കോഹ്ലിക്ക് കളിക്കാം കളിക്കാം. സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് തകർക്കുമെന്ന് മുൻ ഇന്ത്യൻ കോച്ച്.

എല്ലാ ഫോർമാറ്റുകളിലും ഏറ്റവും മികച്ച ക്രിക്കറ്റ് ബാറ്റ്സ്മാൻമാരിൽ ഒരാളാണ് വിരാട് കോഹ്ലി. ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും ആയാണ് താരത്തെ പലരും ഉപമികാറ്. സച്ചിൻ പടുത്തുയർത്തിയ റെക്കോർഡുകൾ തകർക്കാൻ കോഹ്‌ലിക്ക് സാധിച്ചേക്കും.

മുൻ ഇന്ത്യൻ ക്രിക്കറ്റ് അനുഷ്മാൻ ഗൈക്വാട് ആണ് കോഹ്ലി സച്ചിൻ്റെ റെക്കോർഡ് തകർക്കുമെന്ന് പറഞ്ഞത്. കോഹ്ലിക്ക് അടുത്ത 10 വർഷം ഇൻറർനാഷണൽ ക്രിക്കറ്റ് കളിക്കാൻ സാധിക്കും എന്നും താരം പറയുന്നു. ഇക്കഴിഞ്ഞ ആഴ്ചയാണ് കോഹ്ലി തൻറെ മുപ്പത്തിമൂന്നാം വയസ്സിൽ നൂറാമത്തെ ടെസ്റ്റിൽ ശ്രീലങ്കയ്ക്കെതിരെ മൊഹാലിയിൽ കളിക്കാൻ ഇറങ്ങിയത്.

IMG 20220310 192841കോഹ്ലി ഹിറ്റായി ഇരിക്കുന്നിടത്തോളം കാലം അദ്ദേഹത്തെ ആർക്കും മറികടക്കാൻ ആകില്ല എന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു. അദ്ദേഹം ഇരുന്നൂറ് ടെസ്റ്റുകൾ പൂർത്തിയാക്കിയാൽ അത്ഭുതപ്പെടാനൊന്നുമില്ല എന്നും അദ്ദേഹം പറഞ്ഞു. കോഹ്ലി ഫിറ്റ് ആയിരിക്കും എന്നും അടുത്ത പത്തു വർഷത്തേക്ക് കളിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

download