ഏഷ്യാകപ്പിലെ ഇന്ത്യയുടെ പരാജയത്തിന് കാരണം ദ്രാവിഡിന്റെയും രോഹിത്തിന്റെയും മണ്ടൻ തീരുമാനങ്ങൾ; ഇന്ത്യൻ നായകനെതിരെയും പരിശീലകനെതിരെയും ആഞ്ഞടിച്ച് മുൻ നായകൻ.

images 44

കഴിഞ്ഞ തവണ കിരീടം ഉയർത്തി അത് നിലനിർത്താനായിരുന്നു ദുബായിലേക്ക് ഇന്ത്യ ഏഷ്യാകപ്പിനായി പോയത്. എന്നാൽ എല്ലാ ആരാധകർക്കും നിരാശ പകർന്ന് ഫൈനൽ കാണാതെ ടൂർണമെന്റിൽ നിന്നും പുറത്തായി. ഇപ്പോഴിതാ ഫൈനൽ കാണാതെ ടൂർണമെന്റിൽ നിന്നും പുറത്തായ ഇന്ത്യക്കെതിരെ ആഞ്ഞടിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ നായകനും മുഖ്യ സെലക്ടറുമായ ദിലീപ് വെങ്സാർക്കർ.

നായകനായ രോഹിത് ശർമയും മുഖ്യ പരിശീലകനായ ദ്രാവിഡും ആണ് ടീമിൻ്റെ മോശം പ്രകടനത്തിന് മുഖ്യകാരണമെന്ന് താരം പറഞ്ഞു. ഇരുവരും വരുത്തിയ അബദ്ധങ്ങളാണ് ഏഷ്യാകപ്പിൽ ടീമിൻ്റെ മോശം പ്രകടനത്തിന് കാരണമെന്നും വെങ്സാർക്കർ അഭിപ്രായപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടു മത്സരങ്ങളും അനായാസം വിജയിച്ച് സൂപ്പർ ഫോറിൽ കടന്ന ഇന്ത്യ, സൂപ്പർ ഫോറിലെ മൂന്നു മത്സരങ്ങളിൽ വെറും ഒരെണ്ണത്തിൽ മാത്രമാണ് വിജയിച്ചത്.

images 43





സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ മാത്രം ആധികാരികമായി മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ മറ്റു രണ്ടു മത്സരങ്ങളിൽ ശ്രീലങ്കക്കെതിരെയും പാക്കിസ്ഥാനെതിരെയും പതറുന്നത് കണ്ടു. ആ പതർച്ചക്ക് കാരണം നായകനായ രോഹിത് ശർമയും ദ്രാവിഡും നടത്തിയ പരീക്ഷണങ്ങൾ ആണെന്നാണ് മുൻ ഇന്ത്യൻ നായകൻ പറഞ്ഞത്.”ഇന്ത്യന്‍ ടീം പരീക്ഷണങ്ങളുമായി തന്നെ ഏഷ്യാ കപ്പിലും മുന്നോട്ടുപോയി. അവര്‍ ദിനേശ് കാര്‍ത്തിക്കിനെ ടീമിലെടുത്തു, പക്ഷെ വേണ്ടത്ര കളിപ്പിച്ചില്ല. ശ്രീലങ്കയുമായുള്ള സൂപ്പര്‍ ഫോര്‍ മാച്ച് വരെ ആര്‍ അശ്വിനെ ഇന്ത്യ പുറത്തിരുത്തി.അടുത്ത മാസത്തെ ടി20 ലോകകപ്പിലെ മികച്ച ഇലവനെ കണ്ടെത്തുന്നതിനായി ഇന്ത്യ എല്ലാ കളിക്കാര്‍ക്കും അവസരം നല്‍കിയതാവാം. പക്ഷെ ഏഷ്യാ കപ്പ് വലിയൊരു ടൂര്‍ണമെന്റാണ്.

See also  ലോകകപ്പ് സ്ക്വാഡില്‍ എത്തുമോ ? അതൊന്നും ഇപ്പോള്‍ ചിന്തിക്കുന്നേ ഇല്ലാ എന്ന് യുവ താരം.
images 45






ഒരു ടൂര്‍ണമെന്റിലെ മല്‍സരങ്ങളില്‍ ജയിക്കുകയെന്നത് ടീമിന്റെ ആത്മവിശ്വാസമുയര്‍ത്താന്‍ വളരെ പ്രധാനമാണ്. മാത്രമല്ല വിന്നിങ് കോമ്പിനേഷന്‍ ഉണ്ടായിരിക്കുകയെന്നതും വളരെ പ്രധാനമാണെന്നു താന്‍ കരുതുന്നു.ഏഷ്യാ കപ്പ് വലിയൊരു ടൂര്‍ണമെന്റാണെന്നു ഞാന്‍ പറഞ്ഞു കഴിഞ്ഞു. നിങ്ങള്‍ക്കു വേണമെങ്കില്‍ ദിരാഷ്ട്ര പരമ്പരകളില്‍ ടീമില്‍ പല പരീക്ഷണങ്ങളും നടത്താം. എന്നാല്‍ ഏഷ്യാ കപ്പും ലോകകപ്പുമൊന്നും ഇതിനുള്ള വേദികളല്ല. ഇവിടെ ഏറ്റവും മികച്ച ഇലവനെ തന്നെ ഇറക്കാന്‍ ടീം ശ്രദ്ധിക്കണം. പരീക്ഷണങ്ങള്‍ക്കു ഇവിടെ അവസരമില്ല. ഇതു പോലെയുള്ള ടൂര്‍ണമെന്റുകളില്‍ ടീം വിജയിക്കേണ്ടത് ആവശ്യമാണ്. അതു വളരെ പ്രധാനമാണ്.”- വെങ്സാർക്കർ പറഞ്ഞു.

Scroll to Top