ഇംഗ്ലണ്ടിനെ ഇന്ത്യ തൂത്തുവാരും : കോഹ്ലിയുടെ ചരിത്ര വിജയം പ്രവചിച്ച് മുൻ ഇംഗ്ലണ്ട് താരം

വരുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ മത്സരത്തിന് ശേഷം ഇന്ത്യൻ ടീം നേരിടുന്ന അടുത്ത വെല്ലുവിളിയാണ്  ഇംഗ്ലണ്ട് എതിരായ 5   ടെസ്റ്റ് മത്സരങ്ങൾ    അടങ്ങിയ  പരമ്പര .വിദേശ മണ്ണിലും ഇന്ത്യൻ  ടീമിന്റെ ആധിപത്യം  ശക്തമായി ഉറപ്പിക്കുവാൻ വിരാട് കോഹ്ലിക്കും സംഘത്തിനും ഈ ടെസ്റ്റ് പരമ്പര ഏത് വിധേനയും ജയിക്കേണ്ടത് വളരെ അത്യാവശ്യമാണ് .ഒപ്പം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ  ഐസിസി  ടെസ്റ്റ് റാങ്കിങ്ങിലെ  ഒന്നാം സ്ഥാനം നിലനിർത്തുവാനും വരുന്ന ടെസ്റ്റ് പരമ്പര ഉറപ്പായും  ജയിച്ചേ മതിയാകൂ  .

അതേസമയം ഇന്ത്യൻ ക്രിക്കറ്റ് ടീം വരുന്ന ഇംഗ്ലണ്ട് എതിരായ പരമ്പര തൂത്തുവാരും എന്നാണ് മുൻ ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസര്‍ അഭിപ്രായപ്പെടുന്നത് .വളരെ ശക്തമാണ് ഇന്ത്യൻ ടീമും അവരുടെ ബൗളിംഗ് നിരയും എന്ന് പറയുന്ന  മുൻ സ്പിന്നർ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 5-0ന് ജയിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഒരു ടെലിവിഷൻ അഭിമുഖത്തിൽ തുറന്ന് പറഞ്ഞു .കോഹ്ലിക്കും സംഘത്തിനും ഇത്തവണ ഉറപ്പായും ഇത്തവണ ചരിത നേട്ടം സ്വന്തമാക്കുവാൻ കഴിയും എന്നും പനേസർ തുറന്ന് സമ്മതിച്ചു .

ഇത്തവണ ഇംഗ്ലണ്ട് പര്യടനത്തിന് വരുന്ന  ഇന്ത്യൻ ക്രിക്കറ്റ് ടീം  സർവ്വശക്തർ എന്നും പനേസർ വിശേഷിപ്പിക്കുന്നു . “നിലവിലെ ഇന്ത്യന്‍ ടീമിന് ഇംഗ്ലണ്ടിനെ വരുന്ന ടെസ്റ്റ് പരമ്പരയിൽ  5-0ന് തൂത്തുവാരാനുള്ള കഴിവുണ്ട്. പ്രത്യേകിച്ച് അലിസ്റ്റര്‍ കുക്ക് വിരമിച്ചതോടെ ഇംഗ്ലണ്ട് മുന്‍നിരയില്‍ ജോ റൂട്ടൊഴികെ സ്ഥിരതയുള്ള  മികച്ച  ബാറ്റ്സ്മാന്‍മാരുടെ അസാന്നിധ്യമുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യ പരമ്പര 5-0ന് നേടിയാലും അത്ഭുതപ്പെടേണ്ട .പക്ഷേ   ഇംഗ്ലണ്ട് ബൗളിംഗ്  നിര ഈ ഇംഗ്ലീഷ് സാഹചര്യങ്ങളിൽ കരുത്തുള്ളവരാണ് .
ഇന്ത്യൻ പ്ലെയിങ് ഇലവനിൽ രണ്ട് സ്പിൻ ബൗളർമാർ ഉറപ്പായും കളിക്കണം “മുൻ ഇംഗ്ലണ്ട് സ്പിന്നർ വാചാലനായി

Advertisements