കോഹ്ലി അന്ന് ബിസിസിഐക്ക്‌ സന്ദേശം അയച്ചിരുന്നു :വെളിപ്പെടുത്തി മുൻ താരം

ക്രിക്കറ്റ്‌ പ്രേമികൾക്ക്‌ വമ്പൻ ഞെട്ടൽ സൃഷ്ടിച്ചാണ് ഇന്ത്യ :ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം ഉപേക്ഷിച്ചത്. എല്ലാവരും വളരെ ആവേശപൂർവ്വം കാത്തിരുന്ന അഞ്ചാം ടെസ്റ്റ്‌ മത്സരം ഇന്ത്യൻ ടീം ക്യാംപിലെ കോവിഡ് വ്യാപനം കാരണമാണ് ഉപേക്ഷിക്കാൻ ഇരു ക്രിക്കറ്റ്‌ ബോർഡുകളും തീരുമാനിച്ചത്. മത്സരം ഉപേക്ഷിച്ചത് ഇന്ത്യൻ ക്രിക്കറ്റ്‌ ടീം താരങ്ങളുടെ പിടിവാശി കാരണമാണ് അഞ്ചാം ടെസ്റ്റ്‌ ഉപേക്ഷിച്ചത് എന്നും പല ക്രിക്കറ്റ്‌ നിരീക്ഷകരും മുൻ ഇംഗ്ലണ്ട് താരങ്ങളും അഭിപ്രായപെടുന്നത്. അഞ്ചാം ടെസ്റ്റിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ഐപിൽ ടൂർണമെന്റ് കൂടി മുന്നിൽ കണ്ടാണ് പിന്മാറിയത് എന്നുള്ള പല വിമർശനങ്ങളും ശക്തമാകുമ്പോൾ ഒരു നിർണായക വെളിപ്പെടുത്തലുമായി രംഗത്ത് എത്തുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ ഡേവിഡ് ഗോവര്‍

“അഞ്ചാം ടെസ്റ്റ്‌ മത്സരം ടോസ് സമയം ആരംഭിക്കാൻ രണ്ട് മണിക്കൂർ മാത്രം ശേഷിക്കെയാണ് ഉപേക്ഷിച്ചത്. ഒരു ടെസ്റ്റ്‌ മത്സരം ആരംഭിച്ചാൽ പിന്നീട് അതെല്ലാം ഉപേക്ഷിക്കുക പ്രയാസമാണ്. അത്തരം ഒരു സാഹചര്യം സംഭവിച്ചില്ല എന്നതും ശ്രദ്ധേയം. ഞാനും അഞ്ചാമത്തെ ടെസ്റ്റ്‌ മത്സരം കാണുവാൻ എത്തിയിരിന്നു അവിടെ വന്നപ്പോൾ ടെസ്റ്റ്‌ മത്സരം ഉപേക്ഷിച്ചു എന്നുള്ള കാര്യം അറിയാൻ സാധിച്ചു. വാശിയേറിയ പരമ്പരയിലെ നിർണായകമായ മത്സരം കാണുവാൻ കഴിയാതെ പോയതിൽ എനിക്ക് ഏറെ വിഷമമുണ്ട് എങ്കിലും അഞ്ചാം ടെസ്റ്റിന് മുൻപ് തന്നെ നായകൻ കോഹ്ലിയും ഇക്കാര്യം ഉറപ്പിച്ചിരിക്കണം “മുൻ താരം നിരീക്ഷിച്ചു.

“എന്റെ ഒരു അഭിപ്രായം അഞ്ചാം ടെസ്റ്റ്‌ മത്സരം ആരംഭിക്കുന്നതിന്റെ തലേദിനം തന്നെ നായകൻ വിരാട് കോഹ്ലിയും ബിസിസിഐയും തമ്മിൽ വളരെ ഏറെ വിശദമായ ചർച്ചകൾ നടന്നിട്ടുണ്ട്. ടീം നായകൻ തന്നെ ബിസിസിഐക്ക്‌ ഒപ്പം ഇകാര്യങ്ങൾ ചർച്ചയാക്കിയിട്ടുണ്ട്.എല്ലാ താരങ്ങളും അനുഭവിക്കുന്ന മാനസിക സംഘർഷം ചൂണ്ടികാണിക്കാൻ കൂടി കോഹ്ലി കഴിഞ്ഞിരിക്കണം “ഡേവിഡ് ഗോവര്‍ വിശദമാക്കി. അഞ്ചാം ടെസ്റ്റിന് മുൻപായിട്ടാണ് ഇന്ത്യൻ ടീം ഫിസിയോക്ക്‌ കോവിഡ് പോസിറ്റീവായി മാറിയത്