ഇന്ത്യയുടെ വീക്നെസ് ഞങ്ങൾക്ക്‌ അറിയാം :മുന്നറിയിപ്പുമായി മുൻ ഇംഗ്ലണ്ട് നായകൻ

IMG 20210628 150731

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികൾ എല്ലാം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ ന്യൂസിലാൻഡ് ടീമിനോട് വഴങ്ങിയ എട്ട് വിക്കറ്റ് തോൽവിയുടെ വലിയ നിരാശയിലാണ്. കരുത്തരുടെ പോരാട്ടത്തിൽ ബാറ്റിംഗിലും ഒപ്പം ബൗളിങ്ങിലും ഇന്ത്യൻ താരങ്ങൾ പൂർണ്ണ പരാജയമായി മാറിയപ്പോൾ പ്രഥമ ടെസ്റ്റ് ലോകകപ്പ് കിരീടം നായകൻ കോഹ്ലിക്കും സ്വപ്നമായി മാറി. ഫൈനലിലെ തോൽവി ഇന്ത്യൻ ടീമിന്റെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരകൾക്കുള്ള പ്ലെയിങ് ഇലവനിൽ മാറ്റങ്ങൾ വരുത്തും എന്നുള്ള വിശദമായി ചർച്ചകൾക്കിടിയിൽ ഇന്ത്യൻ ടീമിന്റെ ബലഹീനത ഉറപ്പായും വരാനിരിക്കുന്ന ഇന്ത്യ :ഇംഗ്ലണ്ട് 5 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഞങ്ങൾ ഉപയോഗിക്കും എന്ന് തുറന്ന് പറയുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ അലിസ്റ്റർ കുക്ക്. ഇന്ത്യൻ ടീമിന്റെ വീക്നെസ് പരമ്പരയിൽ ഇംഗ്ലണ്ട് ടീം ഉപയോഗപെടുത്തിയാൽ അനായാസം ജയിക്കാമെന്നാണ് കുക്കിന്റെ അഭിപ്രായം

നിലവിൽ ഇംഗ്ലണ്ടിൽ തുടരുന്ന ഇന്ത്യൻ ടീം വരാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക്‌ മുന്നോടിയായുള്ള പരിശീലനം വൈകാതെ ആരംഭിക്കുമെന്നാണ് സൂചന ഇപ്പോൾ ഇന്ത്യൻ താരങ്ങൾക്ക് എല്ലാം ഇരുപത്തി ദിവസത്തെ ഹോളിഡേ അനുവദിച്ചിരിക്കുകയാണ് ഇന്ത്യൻ ടീം മാനേജ്മെന്റ്.ഓഗസ്റ്റ് അഞ്ചിനാണ് ആദ്യ ടെസ്റ്റ് മത്സരത്തോടെ ടെസ്റ്റ് പരമ്പര ആരംഭിക്കുക.ഇന്ത്യൻ ടീമിന്റെ വീക്നെസ് വിശദമായി തന്നെ ഇംഗ്ലണ്ട് താരങ്ങൾ മനസ്സിലാക്കണം എന്നും അലിസ്റ്റർ കുക്ക് അഭിപ്രായപെടുന്നു

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.

“ഇന്ത്യയുടെ ബാറ്റിങ് നിര ലോകത്തെ ഏറ്റവും മികച്ചതാണ് പക്ഷേ അവർക്ക് മൂവിങ് പന്തുകൾക്ക്‌ എതിരെ ഇപ്പോഴും കളിക്കുവാൻ അറിയില്ല.മൂവിങ് പന്തിന് എതിരെയുള്ള ഇന്ത്യൻ ടീമിന്റെ വലിയ വീക്നെസ് മുതലെടുക്കുവാൻ ഇംഗ്ലണ്ട് ബൗളർമാർക്ക് സാധിക്കും. പൊതുവേ സ്വിങ്ങ് ബൗളിംഗിന് സഹായകമാവുന്ന സാഹചര്യം പരമ്പരയിൽ ലഭിക്കാം.ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഇന്ത്യൻ ടീം രണ്ട് സ്പിന്നർമാരെ കളിപ്പിച്ചെങ്കിലും അത് തെറ്റായ തീരുമാനമായി മാറി. ഇത്തരം മൂടികെട്ടിയ അന്തരീക്ഷത്തിൽ ഒരു അധിക പേസറേ കൂടി കളിപ്പിക്കാൻ ഇന്ത്യൻ ടീം ശ്രമിക്കണമായിരുന്നു “കുക്ക് വിമർശനം കടുപ്പിച്ചു.

Scroll to Top