ഏകദിന നായകസ്ഥാനവും രോഹിത്തിന് നൽകണം :ആവശ്യവുമായി മുൻ താരം

ക്രിക്കറ്റ് ലോകത്ത് വളരെ ഏറെ പുത്തൻ ചർച്ചകൾക്ക് തുടക്കം കുറിച്ചാണ്‌ ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്ലി ടി :20യിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം വരാനിരിക്കുന്ന ടി :20 ലോകകപ്പിന് ഒഴിയുമെന്നുള്ള കാര്യം സോഷ്യൽ മീഡിയ പോസ്റ്റിൽ കൂടി അറിയിച്ചത്. കരിയറിൽ വളരെ നിർണായകമായ ഒരു സ്റ്റേജിൽ കൂടിയാണ് താൻ കടന്നുപോകുന്നത് എന്നും പറഞ്ഞ നായകൻ വിരാട് കോഹ്ലി ഹെഡ് കോച്ച് രവി ശാസ്ത്രിക്കും ഒപ്പം ബിസിസിഐയിൽ അധികൃതരുമായി എല്ലാം ചർച്ചകൾ നടത്തിയാണ് ഇത്തരം ഒരു തീരുമാനത്തിൽ എത്തിയത് എന്നും വിശദമാക്കി കൂടാതെ ടി :20 ക്രിക്കറ്റിൽ താൻ ഒരു കളിക്കാരനായി തുടരും എന്നും കോഹ്ലി വിശദമാക്കിയിരുന്നു.

അതേസമയം നായകനായ കോഹ്ലിക്ക് പകരക്കാരനായി രോഹിത് ശർമ്മ ടീം ഇന്ത്യയുടെ ടി :20 ക്യാപ്റ്റനായി മാറും എന്നാണ് പൊതുവായ സൂചന. രോഹിത് മികച്ച ബാറ്റിങ് ഫോമിലാണ് എന്നതും ഒപ്പം ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിനെ 5 കിരീടത്തിലേക്ക് നയിച്ചതും എല്ലാം താരത്തിനുള്ള അനുകൂലമായ ഘടകമാണ്. താരത്തിന് ടി :20 നായക സ്ഥാനം നൽകും എങ്കിലും ഏകദിന ഫോർമാറ്റിൽ കോഹ്ലി നായകനായി തന്നെ 2023 ഏകദിന ലോകകപ്പ് വരെ തുടരും എന്നാണ് സൂചനകൾ. ഇക്കാര്യത്തിൽ ഒരു വ്യത്യസ്തമായ അഭിപ്രായം ഷെയർ ചെയ്യുകയാണ് മുൻ ഇന്ത്യൻ താരം മദൻ ലാൽ. രോഹിത് ടി :20 ക്യാപ്റ്റനാകുമോ എന്നുള്ള ചോദ്യത്തിന് പോലും പ്രസക്തി ഇല്ലെന്നാണ് മദൻ ലാലിന്റെ അഭിപ്രായം.

“ടി :20 ക്രിക്കറ്റിൽ ഇന്ത്യയെ നയിക്കാൻ എറ്റവും യോജിച്ച താരമാണ് രോഹിത്. മുംബൈ ഇന്ത്യൻസ് ടീമിനായി ഇതുവരെ 5 കിരീടം സ്വന്തമാക്കിയ നായകനാണ് രോഹിത്.രോഹിത്തിന്റെ മികവിൽ ഇന്നും ആർക്കും സംശയമില്ല.ഈ വർഷത്തെ ടി :20 ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം 2022ലെ ലോകകപ്പ് വരെ ഇന്ത്യൻ ടീമിനെ മുൻപോട്ട് കൊണ്ടുപോകുവാൻ രോഹിത് ശർമ്മക്ക്‌ സാധിക്കും. മികച്ച പ്രകടനമാണ് ക്യാപ്റ്റനായി രോഹിത് ശർമ്മ ടി :20യിൽ ആവർത്തിക്കുന്നത് എങ്കിൽ ഏകദിന ക്രിക്കറ്റ് നായകനാകുവാനും അയാൾ യോഗ്യനാണ്‌ “മുൻ താരം അഭിപ്രായം വിശദമാക്കി